നടൻ ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ഐസൊലേഷനിൽ 

രോ​ഗം സ്ഥിരീകരിച്ച വിവരം ടോം തന്നെയാണ് വെളിപ്പെടുത്തിയത്
നടൻ ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കോവിഡ് സ്ഥിരീകരിച്ചു; ഐസൊലേഷനിൽ 
Updated on
1 min read

സിഡ്നി: ബോളിവുഡ് നടൻ ടോം ഹാങ്ക്സിനും ഭാര്യയ്ക്കും കോവിഡ് 19 സ്ഥിരീകരിച്ചു. ഇരുവർക്കും രോ​ഗം സ്ഥിരീകരിച്ച വിവരം ടോം തന്നെയാണ് വെളിപ്പെടുത്തിയത്. തന്റെ പുതിയ സിനിമയുടെ ഭാ​ഗമായി ഓസ്ട്രേലിയയിലാണ് ടോം ഇപ്പോൾ. ഇതിനിടയിലാണ് രോ​ഗ ബാധയെക്കുറിച്ച് അദ്ദേഹം അറിയിച്ചിരിക്കുന്നത്. 

ജലദോഷവും ശരീരവേദനയും അനുഭവപ്പെട്ടതിനെതുടർന്നാണ് കൊറോണ പരിശോധന നടത്തിയതെന്നും ഫലം വന്നപ്പോൾ പോസിറ്റീവ് ആണെന്നും ടോം പറഞ്ഞു. ഭാര്യ റീത്തയ്ക്ക് പനിയെത്തുടർന്നാണ് പരിശോധന നടത്തിയത്. ഇതും പോസിറ്റീവ് ഫലം ആണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ആരോ​ഗ്യ ഉദ്യോ​ഗസ്ഥരുടെ നിർദ്ദേശപ്രകാരം തങ്ങൾ ഐസൊലേഷനിൽ തുടരുമെന്നും അദ്ദേഹം അറിയിച്ചു. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tom Hanks (@tomhanks) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com