'നയന്‍' ട്രെയിലര്‍ കണ്ട് ഞാന്‍ ഒട്ടും അത്ഭുതപ്പെട്ടില്ല; ഒരു ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നു, സുപ്രിയയ്ക്ക് ആശംസ നേര്‍ന്ന് പാര്‍വതി (വിഡിയോ) 

ആദ്യമായി നിര്‍മാണരംഗത്തേക്ക് കടക്കുന്ന പ്രിയ സുഹൃത്ത് കൂടിയായ സുപ്രിയയ്ക്ക് പ്രത്യേക ആശംസയും പാര്‍വതി നേര്‍ന്നു
'നയന്‍' ട്രെയിലര്‍ കണ്ട് ഞാന്‍ ഒട്ടും അത്ഭുതപ്പെട്ടില്ല; ഒരു ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നു, സുപ്രിയയ്ക്ക് ആശംസ നേര്‍ന്ന് പാര്‍വതി (വിഡിയോ) 
Updated on
1 min read

പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോന്‍ നിര്‍മ്മിക്കുന്ന നയന്‍ എന്ന ചിത്രത്തിന് ആശംസകള്‍ നേര്‍ന്ന് നടി പാര്‍വതി. നയന്റെ ട്രെയിലര്‍ കണ്ടെന്നും അത് അത്യുജ്ജ്വലമാണെന്നതില്‍ താന്‍ ഒട്ടും അത്ഭുതപ്പെടുന്നില്ലെന്നും പാര്‍വതി പറഞ്ഞു. 

'ഈ സിനിമയില്‍ ഉള്‍പ്പെട്ടിട്ടുള്ള എല്ലാവരും ഏറ്റവും മികച്ചതിനായി പരിശ്രമിക്കുന്നവരാണ്. അതുകൊണ്ടുതന്നെ പ്രമേയമാണെങ്കിലും എക്‌സിക്യൂഷനാണെങ്കിലും അവരുടെ മാക്‌സിമം നല്‍കിയിട്ടുണ്ടെന്നാണ് കാണാന്‍ കഴിയുന്നത്. ഒരു വിഷ്വല്‍ ത്രില്ലിങ് ട്രീറ്റിനായി കാത്തിരിക്കുന്നു. ടീം നയന് എല്ലാവിധ ആശംസകളും', പാര്‍വതി പറഞ്ഞു.

ആദ്യമായി നിര്‍മാണരംഗത്തേക്ക് കടക്കുന്ന പ്രിയ സുഹൃത്ത് കൂടിയായ സുപ്രിയയ്ക്ക് പ്രത്യേക ആശംസയും പാര്‍വതി നേര്‍ന്നു. സുപ്രിയയെ ഇന്‍ഡസ്ട്രിയിലേക്ക് ക്ഷണിച്ചുകൊണ്ടാണ് വിഡിയോ അവസാനിക്കുന്നത്. 

പൃഥ്വിരാജ് നായകനാകുന്ന ചിത്രത്തില്‍ മമ്ത മോഹന്‍ദാസ് ആണ് നായികയായെത്തുന്നത്. ബാലതാരം അലോക് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഹിന്ദി നടി വാമിഖയും ഒരു സുപ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്. ചിത്രം ഫെബ്രുവരി ആദ്യ വാരം തീയറ്ററുകളിലെത്തും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com