നരേന്ദ്രമോദിയുടെ ജീവിതം ഇനി വെള്ളിത്തിരയിലും കാണാം

മോദിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. പ്രശ്‌സ്ത ബോളിവുഡ് നടന്‍ പരേഷ് റാവലായിരിക്കും മോദിയായി വേഷമിടുക
നരേന്ദ്രമോദിയുടെ ജീവിതം ഇനി വെള്ളിത്തിരയിലും കാണാം
Updated on
1 min read

മുംബൈ: നരേന്ദ്രമോദിയുടെ ജീവിതകഥ വെള്ളിത്തിരയിലേക്ക്. പ്രശ്‌സ്ത ബോളിവുഡ് നടന്‍ പരേഷ് റാവലായിരിക്കും മോദിയായി വേഷമിടുക. രണ്‍ഭീര്‍ കപൂര്‍ നായകനായ ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ ചിത്രത്തെ കുറിച്ച് പരേഷിന്റെ വെളിപ്പെടുത്തല്‍. തന്റെ കരിയറിലെ വെല്ലുവിളി നിറഞ്ഞ കഥാപാത്രം ആയിരിക്കും ഇതെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്. 

കഴിഞ്ഞ വര്‍ഷമാണ് ചിത്രം പ്രഖ്യാപിച്ചതെങ്കിലും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിരുന്നില്ല. എന്നാല്‍ ചിത്രം താമസിയാതെ പുറത്തിറങ്ങുമെന്ന് പരേഷ് റാവല്‍ ഒരു ദേശീയ മാധ്യമത്തോട് പ്രതികരിച്ചു. ഇപ്പോള്‍ തിരക്കഥ തയ്യാറാക്കുകയാണ്. ആഗസ്ത് 15ഓടെ അത് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. സെപ്തംബര്‍, അല്ലെങ്കില്‍ ഒക്ടോബറോടെ ചിത്രീകരണം ആരംഭിക്കും', പരേഷ് പറഞ്ഞു.

ബിജെപി നേതാവും പാര്‍ലമെന്റ് അംഗവുമായ പരേഷ് മോദിയായി വേഷമിടാന്‍ ത്യയാറെടുത്തു കഴിഞ്ഞു. എന്നാല്‍ ഇത് അത്ര എളുപ്പമല്ലെന്നും വലിയൊരു വെല്ലുവിളിയാണെന്നും അദ്ദേഹം വ്യക്തമാക്കി. 1994ല്‍ പുറത്തിറങ്ങിയ സര്‍ദാര്‍ എന്ന ചിത്രത്തില്‍ സര്‍ദാര്‍ വല്ലഭായ് പട്ടേലായി അദ്ദേഹം വേഷമിട്ടിട്ടുണ്ട്. മോദിയുടെ ജീവചരിത്രം സിനിമയാകുമ്പോള്‍ പരേഷ് തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതെന്നും വിവരമുണ്ട്. എന്തായാലും ചിത്രത്തില്‍ മോദിയായി മാറുന്ന അദ്ദേഹത്തിന്റെ പരകായപ്രവേശം കാണാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

MG Sreekumar, Mammootty
Prithviraj, Odiyan
Rashmika Mandanna
Reena Dutta and Aamir Khan, Junaid Khan
X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com