നിവിന്‍ പോളിയുടെ കരണത്തടിച്ച് നയന്‍താര; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളുമായി ലൗവ് ആക്ഷന്‍ ഡ്രാമ

മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്.
നിവിന്‍ പോളിയുടെ കരണത്തടിച്ച് നയന്‍താര; ഞെട്ടിപ്പിക്കുന്ന ദൃശ്യങ്ങളുമായി ലൗവ് ആക്ഷന്‍ ഡ്രാമ
Updated on
1 min read

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം 'ലവ് ആക്ഷന്‍ ഡ്രാമ'യുടെ ടീസര്‍ പുറത്തിറങ്ങി. മോഹന്‍ലാലിന്റെയും പ്രണവ് മോഹന്‍ലാലിന്റെയും ഫേസ്ബുക്ക് പേജിലാണ് ടീസര്‍ റിലീസ് ചെയ്തിരിക്കുന്നത്. അനേകം ദൃശ്യങ്ങള്‍ കോര്‍ത്തിണക്കിയാണ് ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള ടീസര്‍ തയാറാക്കിയിരിക്കുന്നത്. ടീസറില്‍ നയന്‍സ് നിവിന്റെ കരണത്തടിക്കുന്ന ഒരു രംഗവുമുണ്ട്. 

തളത്തില്‍ ദിനേശന്‍ എന്ന ഹിറ്റ് കഥാപാത്രമായി നിവിന്‍ പോളിയും ശോഭയായി ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയും അഭിനയിക്കുന്ന ഈ ചിത്രത്തിനായി ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകയാണ്. ശ്രീനിവാസന്‍ തിരക്കഥയും സംവിധാനവും നിര്‍വഹിച്ച് 1989ല്‍ പുറത്തിറങ്ങിയ ചിത്രമാണ് വടക്കു നോക്കിയന്ത്രം. അതിലെ കഥാപാത്രങ്ങളായിരുന്നു തളത്തില്‍ ദിനേശനും ശോഭയും. 

സംശയരോഗമുള്ള, എന്നാല്‍ ആത്മവിശ്വാസം തീരെയില്ലാത്ത ഭര്‍ത്താവായി ശ്രീനിവാസനും ദിനേശന്റെ സുന്ദരിയായ ഭാര്യയായി പാര്‍വതിയും ഒരുമിച്ചെത്തിയ ചിത്രം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നു. ഇപ്പോള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ശ്രീനിവാസന്റെ മകന്‍ ശോഭയെയും ദിനേശനെയും പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിക്കുകയാണ്. 

അജു വര്‍ഗീസാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഒപ്പം മലര്‍വാടി ആര്‍ട്‌സ് ക്ലബിന്റെ ടീമംഗങ്ങളായ നിവിന്‍ പോളി, അജു വര്‍ഗീസ്, ഭഗത് മാനുവല്‍, ഹരികൃഷ്ണന്‍, ദീപക് പറമ്പോല്‍ എന്നിവര്‍ ഒരു ചിത്രത്തിനായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ലവ് ആക്ഷന്‍ ഡ്രാമയ്ക്കുണ്ട്. ഒന്‍പതു വര്‍ഷങ്ങള്‍ക്കു ശേഷമാണ് ഈ ടീം വീണ്ടും ഒന്നിക്കുന്നത്. 

ശ്രീനിവാസനും മല്ലിക സുകുമാരനും ഈ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. സംഗീതം ഷാന്‍ റഹ്മാന്‍, ജോമോന്‍ ടി ജോണ്‍, റോബി വര്‍ഗീസ് രാജ് എന്നിവരാണ് ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നത്. എഡിറ്റിങ് വിവേക് ഹര്‍ഷന്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com