നീളൻ മുടിയിൽ സുന്ദരനായി ഓർഹാൻ; സൗബിന്റെ മുത്തിന് ഇന്ന് ഒന്നാം പിറന്നാൾ

വിലമതിക്കാനാവാത്ത സമ്മാനമാണ് മകൻ എന്നാണ് താരം കുറിച്ചിരിക്കുന്നത്
നീളൻ മുടിയിൽ സുന്ദരനായി ഓർഹാൻ; സൗബിന്റെ മുത്തിന് ഇന്ന് ഒന്നാം പിറന്നാൾ
Updated on
1 min read

ന്ന് ഒന്നാം പിറന്നാൾ ആഘോഷിക്കുകയാണ് നടനും സംവിധായകനുമായ സൗബിൻ ഷാഹിറിന്റെ കൺമണി ഓർഹാൻ. മകന്റെ രസകരമായ ചിത്രങ്ങൾക്കൊപ്പമാണ് താരം പിറന്നാൾ ആശംസകൾ അറിയിച്ചിരിക്കുന്നത്. വിലമതിക്കാനാവാത്ത സമ്മാനമാണ് മകൻ എന്നാണ് താരം കുറിച്ചിരിക്കുന്നത്.

വിലമതിക്കാനാവാത്ത സമ്മാനം, ചേർത്തുപിടിക്കുന്ന അത്ഭുതം, ഈ ജന്മത്തിലെ നിധി. ഹാപ്പി ബർത്ത്ഡേ എന്റെ കുഞ്ഞ് ഓർഹാൻ. ഐലവ് യു- താരം കുറിച്ചു. സൗബിന്റെ കുഞ്ഞു സമ്മാനത്തിന് ആശംസയുമായി താരങ്ങൾ ഉൾപ്പടെ നിരവധി പേരാണ് രം​ഗത്തെത്തിയിരിക്കുന്നത്. സൗബിൻ ജൂനിയറിന് ബർത്ത്ഡേ ആശംസ അറിയിച്ച കുഞ്ചാക്കോ ബോബൻ കുഞ്ഞു ഇസയുടെ സ്നേഹവും പങ്കുവെച്ചിട്ടുണ്ട്. 

നസ്രിയ, അന്ന ബെന്‍, ശ്രിന്ദ, സിജു വില്‍സണ്‍, കൃഷ്ണശങ്കര്‍, പാരിസ് ലക്ഷ്മി, ഗ്രേസ് ആന്റണി, മുഹ്‌സിന്‍ പരാരി, വിനയ് ഫോർട്ട്  തുടങ്ങിയവരും ഓര്‍ഹാന് ജന്മദിനാശംസകൾ അറിയിച്ചിട്ടുണ്ട്. 
 

 
 
 
 
 
 
 
 
 
 
 
 
 

 

A post shared by Soubin Shahir (@soubinshahir) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com