പത്ത് വര്‍ഷം മുന്‍പ് ഒന്നിച്ച് അഭിനയിച്ചു, ഇപ്പോള്‍ ഇതിഹാസത്തിനായി എഴുതി; 10 ഇയര്‍ ചലഞ്ചുമായി മുരളി ഗോപി

മോഹന്‍ലാലിനൊപ്പമുള്ള ടെന്‍ ഇയര്‍ ചലഞ്ചില്‍ പങ്കെടുത്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് മുരളി ഗോപി
പത്ത് വര്‍ഷം മുന്‍പ് ഒന്നിച്ച് അഭിനയിച്ചു, ഇപ്പോള്‍ ഇതിഹാസത്തിനായി എഴുതി; 10 ഇയര്‍ ചലഞ്ചുമായി മുരളി ഗോപി
Updated on
1 min read


മുരളിഗോപിയുടെ തിരക്കഥയില്‍ മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ആരാധകര്‍ ആഘോഷമാക്കുകയാണ്. മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളിയെ ഇതിനോടകം ആരാധകര്‍ നെഞ്ചേറ്റിക്കഴിഞ്ഞു. ചിത്രത്തിന്റെ സംവിധാനം മാത്രമല്ല മുരളി ഗോപിയുടെ തിരക്കഥയും മികച്ച അഭിപ്രായമാണ് നേടുന്നത്. അതിനിടെ മോഹന്‍ലാലിനൊപ്പമുള്ള ടെന്‍ ഇയര്‍ ചലഞ്ചില്‍ പങ്കെടുത്ത് ചിത്രം പോസ്റ്റ് ചെയ്തിരിക്കുകയാണ് മുരളി ഗോപി. 

'വൈകിയാണെങ്കിലും 10 ഇയര്‍ ചലഞ്ച് ഏറ്റെടുക്കുന്നു. ഇദ്ദേഹത്തിന് ഒപ്പം അഭിനയിക്കാനും ഇദ്ദേഹത്തിന് വേണ്ടി എഴുതാനും ഭാഗ്യം ഉണ്ടായതില്‍ അഭിമാനം. ഇതിഹാസത്തിനൊപ്പം...ഭ്രമരത്തിന് വേണ്ടിയും ലൂസിഫറിന് വേണ്ടിയും'. മുരളി ഗോപി കുറിക്കുന്നു. 2009 ല്‍ പുറത്തിറങ്ങിയ ബ്ലസി ചിത്രം ഭ്രമരത്തില്‍ മോഹന്‍ലാലിനൊപ്പം മുരളി ഗോപി സ്‌ക്രീനില്‍ എത്തിയിരുന്നു. ആ സമയത്തെ ചിത്രവും. ലൂസിഫറിനിടയില്‍ എടുത്ത ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തത്. എന്തായാലും മുരളി ഗോപിയുടെ 10 ഇയര്‍ ചലഞ്ചിനെ ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍. 

സോഷ്യല്‍ മീഡിയയില്‍ ഒരിടയ്ക്ക് ടെന്‍ ഇയര്‍ ചലഞ്ച് വൈറലായിരുന്നു. സിനിമയിലേയും മറ്റും നിരവധി പ്രമുഖരാണ് ഇതില്‍ പങ്കാളികളായത്. ലൂസിഫര്‍ ഹിറ്റായതിന് പിന്നാലെയാണ് താരത്തിനൊപ്പമുള്ള ചലഞ്ചുമായി മുരളി ഗോപി എത്തിയത്. മഞ്ജു വാര്യരാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ബോളിവുഡ് നടന്‍ വിവേക് ഒബ്രോയാണ് പ്രതിനായകന്‍. കൂടാതെ ടൊവിനോ തോമസ്, ഇന്ദ്രജിത്ത്, സായിക്കുമാര്‍, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com