പദ്മാവത്‌ ചിത്രീകരണത്തിനിടെ ഷാഹിദിനെ മിറ വീട്ടില്‍ നിന്ന് പുറത്താക്കി, കുറേനാള്‍ ഷാഹിദ് താമസിച്ചത് ഹോട്ടലില്‍

സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദിന്റെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു സംഭവം.
പദ്മാവത്‌ ചിത്രീകരണത്തിനിടെ ഷാഹിദിനെ മിറ വീട്ടില്‍ നിന്ന് പുറത്താക്കി, കുറേനാള്‍ ഷാഹിദ് താമസിച്ചത് ഹോട്ടലില്‍
Updated on
1 min read

ബോളിവുഡ് താരം ഷാഹിദ് കപൂറിനേയും അദ്ദേഹത്തിന്റെ പ്രിയസഖി മിറ രാജ്പുത്തിനേയും ആരാധകര്‍ക്ക് വളരെ പ്രിയമാണ്. മേഡ് ഫോര്‍ ഈച്ച് അതര്‍ കപ്പിളായാണ് ഇവരെ കണക്കാക്കുന്നത്. എന്നാല്‍ ഒരിക്കല്‍ ഷാഹിദിനെ വീട്ടില്‍ നിന്ന് പുറത്താക്കേണ്ടിവന്നിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മിറ. 

വഴക്കിട്ടതുകൊണ്ടൊന്നുമല്ല മകളുടെ ശല്യത്തില്‍ ഷാഹിദിന്റെ ഉറക്കത്തെ രക്ഷിക്കാനാണ് മിറയ്ക്ക് ഇങ്ങനെ ഒരു തീരുമാനം എടുക്കേണ്ടി വന്നത്. സഞ്ജയ് ലീല ബന്‍സാലിയുടെ പത്മാവദിന്റെ ചിത്രീകരണം നടക്കുമ്പോഴായിരുന്നു സംഭവം. ഷൂട്ടിംഗ് രാത്രിയായതാണ് പുറത്താക്കലിന് കാരണമായത്' 

'ഷൂട്ടിംഗ് രാവിലെ എട്ട് മണിക്കാണ് ഷാഹിദ് വീട്ടില്‍ വന്നിരുന്നത്. ഉച്ചയ്ക്ക് രണ്ട് മണിക്ക് എഴുന്നേറ്റ് പോകുകയും വേണമായിരുന്നു. രാത്രി ഏറെ നേരത്തെ ജോലി കഴിഞ്ഞ് ക്ഷീണിച്ചു വന്ന് കിടക്കുന്ന സമയങ്ങളില്‍ ഷാഹിദിന് നിശബ്ദത അനിവാര്യമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ ഞങ്ങളുടെ മകള്‍ മിഷ ഈ സമയങ്ങളില്‍ ഭയങ്കര കളിയായിരിക്കും. അത് അവളുടെ കളിസമയമാണ്. ഷാഹിദ് പക്ഷെ ഒന്നും പറയില്ല. എങ്കിലും എനിക്കറിയാമായിരുന്നു  ഇത് അദ്ദേഹത്തിന് ബുദ്ധിമുട്ടുണ്ടാക്കുമെന്ന്. പക്ഷെ എന്ന് കരുതി എനിക്ക് മിഷയ്ക്ക് മേലും അമിതമായ നിയന്ത്രണങ്ങള്‍ വയ്ക്കാന്‍ സാധിക്കില്ലയിരുന്നു. അങ്ങനെയാണ് ഇങ്ങനെയായാല്‍ ശരിയാകില്ലെന്ന് എനിക്ക് ഷാഹിദിനോട് പറയേണ്ടി വന്നത്. മിറ വ്യക്തമാക്കി.

ഇതിനെത്തുടര്‍ന്ന് ജുഹുവിലെ വീട്ടില്‍ നിന്ന് മാറി ഷൂട്ടിംഗ് നടക്കുന്ന സെറ്റിന് സമീപത്തുള്ള ഒരു ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് അഞ്ച് ദിവസത്തേക്ക് ഷാഹിദ് മാറി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com