പരമ്പരാഗത വേഷത്തില്‍ യഷും ഭാര്യയും കുഞ്ഞും: വീഡിയോ കാണാം

അക്ഷയത്രിതീയ ദിനത്തില്‍ വീട്ടില്‍ നടന്ന ഒരു ചടങ്ങിന്റെ ദൃശ്യങ്ങള്‍ യഷ് ട്വീറ്റ് ചെയ്തിരുന്നു.
പരമ്പരാഗത വേഷത്തില്‍ യഷും ഭാര്യയും കുഞ്ഞും: വീഡിയോ കാണാം
Updated on: 
1 min read

കെജിഎഫ് എന്ന ഒറ്റച്ചിത്രത്തിലൂടെയാണ് യഷ് എന്ന താരം തെന്നിന്ത്യയിലൊട്ടാകെ അറിയപ്പെടുന്നത്. കെജിഎഫിന് ശേഷം യഷിന് ഇവിടെ കേരളത്തിലും ആരാധകരാണ്. യഷിന്റെ ഓരോ വിശേഷങ്ങളും ഏറ്റെടുക്കുന്ന ആരാധകര്‍ ഇപ്പോള്‍ താരത്തിന്റെ മകളുടെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്നത്. 

അക്ഷയത്രിതീയ ദിനത്തില്‍ വീട്ടില്‍ നടന്ന ഒരു ചടങ്ങിന്റെ ദൃശ്യങ്ങള്‍ യഷ് ട്വീറ്റ് ചെയ്തിരുന്നു. ആ ചിത്രങ്ങളും പേരിടല്‍ ചടങ്ങിന്റെ ദൃശ്യങ്ങളുമാണ് ഇപ്പോള്‍ തരംഗമാകുന്നത്. 'എന്റെ ലോകം ഭരിക്കുന്ന പെണ്‍കുട്ടിയെ നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു. ഇതുവരെ പേരിട്ടിട്ടില്ലതിനാല്‍ അവളെ തല്‍ക്കാലം ബേബി വൈആര്‍ എന്ന് വിളിക്കാം. നിങ്ങളുടെ സ്‌നേഹവും അനുഗ്രഹവും അവള്‍ക്കും ഉണ്ടാവട്ടെ എന്നാണ് അന്ന് യഷ് ട്വീറ്റ് ചെയ്തത്.

ഇപ്പോള്‍ മകളുടെ പേരിടല്‍ ചടങ്ങിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും പുറത്ത് വിട്ടിരിക്കുകയാണിവര്‍. ആര്യ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. നടി രാധിക പണ്ഡിറ്റാണ് യഷിന്റെ ഭാര്യ. 2016 ല്‍ വിവാഹിതരായ ഇവര്‍ക്ക് 2018 ല്‍ കുഞ്ഞു പിറന്നു. 

 
 
 
 
 
 
 
 
 
 
 
 
 

Introducing our lil angel.. ♥️ #radhikapandit #nimmaRP

A post shared by Radhika Pandit (@iamradhikapandit) on

കെജിഎഫ് ചാപ്റ്റന്‍ ഒന്നിന്റെ ഗംഭീര വിജയത്തിന് ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം തുടങ്ങിയിട്ടുണ്ട്. ആദ്യഭാഗം ഒരുക്കിയ പ്രശാന്ത് നീല്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്. ഇതിന് വേണ്ടി കാത്തിരിക്കുകയാണ് യഷ് ആരാധകര്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Mohanlal, Kamal
CJP Protests, Kangana Ranaut
Suraj Venjaramoodu
Veendum, Ouseppachan
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com