പേജ് 3 ഡ്രസ്സിൽ ​ഗ്ലാമറസ്സായി പായൽ രാജ്പുത്; വീണ്ടും ഞെട്ടിച്ച് താരം 

പേജ് 3 ഡ്രസ്സിൽ ​ഗ്ലാമറസ്സായി പായൽ രാജ്പുത്; വീണ്ടും ഞെട്ടിച്ച് താരം 

പേപ്പർ പോലെ തന്നെ പായലും വസ്ത്രത്തിൽ ഹോട്ടായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ
Published on

ഴിഞ്ഞ ദിവസമാണ് തലയിണ വസ്ത്രമാക്കിമാറ്റി നടി പായൽ രാജ്പുത് ആരാധകരെ അമ്പരപ്പിച്ചത്. ഇപ്പോൾ വ്യത്യസ്തമായ മറ്റൊരു ലുക്കിൽ എത്തി കയ്യടി നേടുകയാണ് താരം. ന്യൂസ്പേപ്പർ ഡ്രസ് അണിഞ്ഞാണ് താരത്തിന്റെ നിൽപ്പ്. പേപ്പർ സ്കർട്ടും അതിനൊപ്പം പേപ്പർ മടക്കിക്കൊണ്ടുള്ള ടോപ്പുമാണ് താരം ധരിച്ചിരിക്കുന്നത്. 

പേജ് 3 ന്യൂസ് പേപ്പറാണ് വസ്ത്രമുണ്ടാക്കാനായി ഉപയോ​ഗിച്ചിരുന്നത്. പേപ്പർ പോലെ തന്നെ പായലും വസ്ത്രത്തിൽ ഹോട്ടായിട്ടുണ്ടെന്നാണ് ആരാധകരുടെ കമന്റുകൾ. മിനിമൽ മേക്കപ്പിലാണ് താരം എത്തുന്നത്. വസ്ത്രത്തിനൊപ്പം ബ്ലാക്ക് നിറത്തിലുള്ള ഫാൻസി ബെൽറ്റുമാത്രമാണ് പായൽ ധരിച്ചിരിക്കുന്നത്. എന്റെ പുതിയ വസ്ത്രം എങ്ങനെയുണ്ട് എന്ന അടിക്കുറിപ്പിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

 
 
 
 
 
 
 
 
 
 
 
 
 

How’s my new outfit ? Make every outfit count #madewithstyle . P.c and styling @theessdee

A post shared by Payal Rajput (@rajputpaayal) on

കഴിഞ്ഞ ദിവസമാണ് പില്ലോ ചലഞ്ച് ഏറ്റെടുത്ത് പായൽ ആരപാധകരെ ഞെട്ടിച്ചത്. ലോക്ക്ഡൗൺ ആയതിനാൽ തന്നെ വീട്ടിലിരുന്ന് ബോറടിക്കുന്നു എന്നു പറഞ്ഞാണ് തലയണ കൊണ്ടൊരു ചൂടൻ ഫോട്ടോഷൂട്ടുമായി നടി എത്തിയത്. തലയണ മാത്രം ഉപയോഗിച്ച് ശരീരം മറച്ചാണ് ഈ ഫോട്ടോഷൂട്ട്. ക്വാറന്റിനില്‍ നിങ്ങൾ സ്വയം ഫാഷൻ കണ്ടെത്തൂ എന്നാണ് ചിത്രം പങ്കുവച്ചുകൊണ്ട് കുറിച്ചത്. 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Payal Rajput (@rajputpaayal) on

ചന്നാ മേരെയാ എന്ന പഞ്ചാബി സിനിമയില്‍ തുടക്കംകുറിച്ച പായല്‍ വീരെ ദി വെഡ്ഡിങ് എന്ന ചിത്രത്തിലൂടെ ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചിരുന്നു. ആർഡിഎക്സ് ലൗ, ആർഎക്സ് 100 എന്നീ സിനിമകളിലൂടെ ശ്രദ്ധേയയായ താരമാണ് പായൽ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com