ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളില്‍ മാളവിക മോഹന്‍; വൈറലായി ചിത്രം

ചുവന്ന ബിക്കിനി അണിഞ്ഞ് പാതി വെള്ളത്തില്‍ മുങ്ങിയാണ് മാളവിക നില്‍ക്കുന്നത്
ബിക്കിനി ധരിച്ച് സ്വിമ്മിങ് പൂളില്‍ മാളവിക മോഹന്‍; വൈറലായി ചിത്രം
Updated on
1 min read

ബോളിവുഡിലും തെന്നിന്ത്യയിലും നിരവധി ആരാധകരുള്ള താരമാണ് മാളവിക മോഹന്‍. സ്‌റ്റൈലിഷ് ചിത്രങ്ങളിലൂടെ താരം ആരാധകരെ ഞെട്ടിക്കാറുണ്ട്. ഇപ്പോള്‍ വൈറലാവുന്നത് താരത്തിന്റെ ബിക്കിനി ചിത്രമാണ്. റൂഫ് ടോപ്പ് സ്വിമ്മിങ് പൂളില്‍ നിന്നുള്ളതാണ് മനോഹര ചിത്രം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_) on

ചുവന്ന ബിക്കിനി അണിഞ്ഞ് പാതി വെള്ളത്തില്‍ മുങ്ങിയാണ് മാളവിക നില്‍ക്കുന്നത്. പശ്ചാത്തലത്തില്‍ കാണുന്ന പച്ചപുതച്ച മലനിരകള്‍ ചിത്രത്തെ കൂടുതല്‍ മനോഹരമാക്കുന്നു. ചിത്രം ആരാധകരുടെ മനം കീഴടക്കുകയാണ്. നാല് ലക്ഷത്തോളം പേരാണ് ഇതിനോടകം ചിത്രം ലൈക്ക് ചെയ്തത്. ഇത് കൂടാതെ മറ്റൊരു ചിത്രം കൂടി താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മഹാരാഷ്ട്രയിലെ കര്‍ജതില്‍ സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷത്തിലാണ് താരം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_) on

സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവായ മാളവിക തന്റെ വിശേഷങ്ങളും ഫോട്ടോഷൂട്ടുകളുമെല്ലാം പങ്കുവെക്കാറുണ്ട്. അടുത്തിടെ താരം പോസ്റ്റ് ചെയ്ത ചോള രാഞ്ജിയായുള്ള ഫോട്ടോഷൂട്ട് മികച്ച കയ്യടി നേടിയിരുന്നു. വിജയ് നായകനായി എത്തുന്ന മാസ്‌റ്റേഴ്‌സാണ് മാളവികയുടെ പുതിയ ചിത്രം. കോവിഡിനെ തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചിരിക്കുകയാണ്. പട്ടം പോലെ ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച താരം ബോളിവുഡിലും തമിഴും അറിയപ്പെടുന്ന നടിയാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Malavika Mohanan (@malavikamohanan_) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com