ബോട്ട് കണ്ടക്ടറായി നവ്യ വീണ്ടും ക്യാമറക്ക് മുന്നിൽ; 'ഒരുത്തീ' ചിത്രീകരണം തുടങ്ങി (വിഡിയോ)

മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്നാണ് ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്
ബോട്ട് കണ്ടക്ടറായി നവ്യ വീണ്ടും ക്യാമറക്ക് മുന്നിൽ; 'ഒരുത്തീ' ചിത്രീകരണം തുടങ്ങി (വിഡിയോ)
Updated on
1 min read

നീണ്ട ഇടവേളക്ക് ശേഷം വീണ്ടും ക്യാമറക്ക് മുന്നിലേക്കെത്തുകയാണ് മലയാളത്തിന്റെ പ്രിയ നായിക നവ്യ നായർ. വി കെ പ്രകാശ് സംവിധാനം ചെയ്യുന്ന ‘ഒരുത്തീ’ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തിരിച്ചുവരവ്. സിനിമയുടെ ചിത്രീകരണം ആരംഭിച്ചുകഴിഞ്ഞു.

'ദ് ഫയർ ഇൻ യു' എന്ന ടാഗ് ലൈനോടുകൂടി വന്നിരിക്കുന്ന ഒരുത്തീയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം ശ്രദ്ധനേടിക്കഴിഞ്ഞു. മമ്മൂട്ടിയും മഞ്ജു വാരിയരും ചേർന്നാണ് പോസ്റ്റർ പുറത്തുവിട്ടത്. എസ് സുരേഷ് ബാബു കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്ന ചിത്രം നിർമ്മിക്കുന്നത് ബെൻസി നാസറാണ്.

ബോട്ടിലെ കണ്ടക്ടറായ വീട്ടമ്മയുടെ വേഷമാണ് ചിത്രത്തിൽ നവ്യ അവതരിപ്പിക്കുന്നത്. നവ്യക്കൊപ്പം വിനായകൻ, സന്തോഷ് കീഴാറ്റൂർ, മുകുന്ദൻ, ജയശങ്കർ, മനു രാജ് , മാളവിക മേനോൻ, കൃഷ്ണപ്രസാദ്‌ എന്നിങ്ങനെ ഒരു വലിയ താര നിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.

ഇഷ്ടം എന്ന ചിത്രത്തിലൂടെ അഭിനയത്തിന് തുടക്കമിട്ട നവ്യ ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായാണ് തിരിച്ചുവരവിനൊരുങ്ങുന്നത്. നന്ദനത്തിലെ ബാലാമണിയും കല്ല്യാണരാമനിലെ ഗൗരിയും കുഞ്ഞിക്കൂനനിലെ ചെമ്പകവുമെല്ലാം ഇപ്പോഴും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രങ്ങളാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com