'മരിക്കുന്നതുവരെ എന്റെ പാട്ട് അമ്മ ‌ടിവിയിൽ കേട്ടിട്ടില്ല'; ഇഷ്‌ട​ഗാനം പാടി ഇഷാൻ ദേവ്; വിഡിയോ

കനക മുന്തിരികൾ എന്നു തുടങ്ങുന്ന ​ഗാനമാണ് ഇഷാൻ പാടുന്നത്.
'മരിക്കുന്നതുവരെ എന്റെ പാട്ട് അമ്മ ‌ടിവിയിൽ കേട്ടിട്ടില്ല'; ഇഷ്‌ട​ഗാനം പാടി ഇഷാൻ ദേവ്; വിഡിയോ
Updated on: 
1 min read

തെന്നിന്ത്യയിലെ അറിയപ്പെടുന്ന സം​ഗീതജ്ഞനാണ് ഇഷാൻ ദേവ്. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ ഇഷാൻ ആരാധകർക്കായി പാട്ടുകൾ പാടിക്കൊടുക്കാറുണ്ട്. രാജ്യം ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ തന്റെ ആരാധകരെ സന്തോഷിപ്പിക്കുന്നതിനായി നിരവധി പാട്ടുകളുടെ വിഡിയോ ആണ് ഇഷാൻ പങ്കുവെക്കുന്നത്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് ഇഷാൻ അമ്മയ്ക്കു വേണ്ടി പാടിയ പാട്ടാണ്.

20 വർഷം മുൻപ് മരിച്ചുപോയ അമ്മയുടെ ഇഷ്ട​ഗാനമാണ് ഇഷാൻ പാടിയിരിക്കുന്നത്. തന്റെ പാട്ടുകളൊന്നും അമ്മ ടിവിയിലോ കാസറ്റിലോ കേട്ടിട്ടില്ലെന്നും എന്നാൽ തന്റെ ആദ്യത്തെ ഫാൻ അമ്മയായിരുന്നു എന്നുമാണ് ഇഷാൻ പറയുന്നത്. കനക മുന്തിരികൾ എന്നു തുടങ്ങുന്ന ​ഗാനമാണ് ഇഷാൻ പാടുന്നത്. 

കനകമുന്തിരികള്‍ ...  20 വര്ഷം മുമ്‌പേ മരിക്കുന്നത് വരെ എന്റെ അമ്മ എന്റെ പാട്ടുകള്‍ ടിവി യിലോ, കാസറ്റില്ലോ ,ഒന്നും കേട്ടിട്ടില്ല. കുട്ടിക്കാലത്തു പാട്ടുകാരനായി നടക്കുന്ന എന്നോട് 'അമ്മ പാടാന്‍ പറയുന്ന പാട്ടുകളില്‍ ഒന്ന് ചന്ദന മണിവാതില്‍, മഞ്ചുമാസപ്പക്ഷി, പിന്നെ ഈ ഗാനവും. ആദ്യ ഫാന്‍ അമ്മയാണ്.എല്ലാ പാട്ടുകളും 'അമ്മ കേള്‍ക്കുന്നുണ്ടാകും അതൊരു വിശ്വാസം. അമ്മക്കായ് നാലുവരി- എന്ന കുറിപ്പിലാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇഷാന്റെ പാട്ടിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Saba Pataudi and Saif Ali Khan
Dulquer Salmaan
Lakshmi Menon
Meena
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com