മസിലൊക്കെ ഇങ്ങോട്ട് പോരട്ടേ: വില്ലനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടവുമായി ടൊവിനോ ജിമ്മില്‍, വീഡിയോ

പരിശീലനത്തില്‍ എത്രത്തോളം വിയര്‍ക്കുന്നോ യുദ്ധക്കളത്തില്‍ അത്ര കുറച്ചേ ചോര പൊടിയൂ എന്നാണ് വിഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 
മസിലൊക്കെ ഇങ്ങോട്ട് പോരട്ടേ: വില്ലനൊപ്പം ഇഞ്ചോടിഞ്ച് പോരാട്ടവുമായി ടൊവിനോ ജിമ്മില്‍, വീഡിയോ
Updated on
1 min read

ജിമ്മില്‍ കടുത്ത അഭ്യാസപ്രകടനങ്ങളില്‍ ഏര്‍പ്പെടുത്ത നടന്‍ ടൊവിനോ തോമസിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമാകുന്നത്. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെ ടൊവീനോ തന്നെയാണ് വര്‍ക്കൗട്ട് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്. 

പുതിയ ചിത്രമായ കല്‍ക്കിക്ക് വേണ്ടിയാണ് താരം തയ്യാറെടുക്കുന്നത്. പരിശീലനത്തില്‍ എത്രത്തോളം വിയര്‍ക്കുന്നോ യുദ്ധക്കളത്തില്‍ അത്ര കുറച്ചേ ചോര പൊടിയൂ എന്നാണ് വിഡിയോക്ക് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. 

പൊലീസ് ഓഫീസറുടെ വേഷത്തിലാണ് ടൊവീനോ ചിത്രത്തിലെത്തുന്നത്. ഇടിച്ചു നിരത്താന്‍ താരം മസില്‍മാനാകുമ്പോള്‍ വില്ലനായി അഭിനയിക്കുന്ന ശിവ് ജിത്തും ട്രെയിനറുടെ ശിക്ഷണത്തില്‍ വര്‍ക്കൗട്ട് ചെയ്യുന്നതും വിഡിയോയില്‍ കാണാം.  കാത്തിരിക്കുകയാണ് എന്നാണ് വിഡിയോയ്ക്ക് ചുവടെ ആരാധകര്‍ കമന്റ് ചെയ്തിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com