മാനുഷി കാത്തിരിക്കുന്നത് അമീറിന്റ വിളി; അമീര്‍ ഖാന്റെ നായികയാവാനാണ് ആഗ്രഹിക്കുന്നെന്ന് ലോകസുന്ദരി

അമീര്‍ ഖാനേയും മുന്‍ ലോകസുന്ദരികൂടിയായ പ്രിയങ്ക ചോപ്രയേയുമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്ന്‌ മാനുഷി
മാനുഷി കാത്തിരിക്കുന്നത് അമീറിന്റ വിളി; അമീര്‍ ഖാന്റെ നായികയാവാനാണ് ആഗ്രഹിക്കുന്നെന്ന് ലോകസുന്ദരി
Updated on
1 min read

മീര്‍ ഖാന്റെ നായികയാവാനാണ് ഇഷ്ടപ്പെടുന്നതെന്ന് ലോകസുന്ദരി മാനുഷി ഛില്ലര്‍. ഇന്ത്യയിലേക്ക് തിരിച്ചെത്തിയ മാനുഷി തന്റെ ബോളിവുഡ് സ്വപ്‌നങ്ങള്‍ തുറന്നുപറഞ്ഞിരിക്കുകയാണ്. ബോളിവുഡിലെ എല്ലാ അഭിനേതാക്കളും സുന്ദരന്‍മാരാണ്. എന്നാല്‍ അമീര്‍ ഖാനേയും മുന്‍ ലോക സുന്ദരികൂടിയായ പ്രിയങ്ക ചോപ്രയേയുമാണ് തനിക്ക് ഏറ്റവും ഇഷ്ടമെന്നും മാനുഷി വ്യക്തമാക്കി. 

അമീര്‍ ഖാന്റെ സിനിമയില്‍ അഭിനയില്‍ എന്തായാലും അഭിനയിക്കുമെന്നാണ് ലോകസുന്ദരി പറയുന്നത്. വളരെ വെല്ലുവിളി നിറഞ്ഞ വേഷങ്ങളിലാണ് അദ്ദേഹം അഭിനയിക്കുന്നത്. അതേ സമയം തന്റെ ചിത്രങ്ങളിലൂടെ സമൂഹത്തിനായി സന്ദേശം നല്‍കുകയും ചെയ്യും. അതിനാല്‍ അമീര്‍ ഖാന്റെ കൂടെ അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് മാനുഷി വ്യക്തമാക്കി. നടിമാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം പ്രിയങ്ക ചോപ്രയോടാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മാനുഷിക്ക് മുന്‍പ് ഇന്ത്യയിലേക്ക് ലോകസുന്ദരി പട്ടം കൊണ്ടുവന്നത് പ്രിയങ്ക ചോപ്രയാണ്. 2000 ത്തിലാണ് പ്രിയങ്ക ലോകസുന്ദരി പട്ടം ചൂടിയത്. 20 കാരിയായ മാനുഷി ഹരിയാനയില്‍ നിന്നുള്ള മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ്. എന്നാല്‍ ഉടന്‍ സിനിമയിലേക്കില്ലെന്ന നിലപാടിലാണ് മാനുഷി. ലോകസുന്ദരിയായതിന്റെ സന്തോഷത്തില്‍ യാത്ര പോവാനുള്ള തീരുമാനത്തിലാണ് മാനുഷി. ലോകസുന്ദരിയാണ് എന്നതിനൊപ്പം മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് എന്ന ബോധവും ഇവര്‍ക്കുണ്ട്. അതിനാല്‍ അടിച്ചുപൊളിച്ച് ആഘോഷിക്കുക എന്നത് മാത്രമല്ല മാനുഷിയുടെ ലക്ഷ്യം ആര്‍ത്തവ സമയത്ത് പാലിക്കേണ്ട ശുചിത്വത്തെക്കുറിച്ച് ബോധവല്‍ക്കരണം നടത്താനുള്ള തയാറെടുപ്പിലാണ് സുന്ദരി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Anupama Parameswaran
Mamitha Baiju
Bethlehem Kudumba Unit
Mammootty, P Sreekumar
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com