മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറക്ക് മുന്നില്‍ കാവ്യാ മാധവന്‍, വീഡിയോ കാണാം

മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം ക്യാമറക്ക് മുന്നില്‍ കാവ്യാ മാധവന്‍, വീഡിയോ കാണാം

ആരാധകര്‍ക്കൊപ്പവും ചാക്കോച്ചന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പവും ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു.
Published on

ളരെ ചെറിയപ്രായത്തില്‍ ചലച്ചിത്രമേഖലയിലെത്തി നടിയായി തിളങ്ങിയ താരമാണ് കാവ്യാ മാധവന്‍. ഏറെക്കാലമായി താരം സിനിമയില്‍ നിന്നും മറ്റ് പൊതുപരിപാടികളില്‍ നിന്നുമെല്ലാം വിട്ട് നില്‍ക്കുകയായിരുന്നു. നടന്‍ ദിലീപുമായുള്ള വിവാഹശേഷമാണ് കാവ്യ സിനിമയില്‍ നിന്നും മറ്റുമെല്ലാം അകന്നത്.  

വിവാഹശേഷം പൊതുവേദികളില്‍ തന്നെ എത്തുക വളരെ വിരളമായി മാത്രമാണ്. ഇപ്പോഴിതാ സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ് താരത്തിന്റെ പുതിയ ചിത്രങ്ങളും വിഡിയോകളും. മൂന്ന് വര്‍ഷങ്ങള്‍ക്കു ശേഷമാണ് കാവ്യ മാധവന്‍ ക്യാമറകള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. 

കുഞ്ചാക്കോ ബോബന്റെ മകന്‍ ഇസ്ഹാഖിന്റെ മാമോദീസ ചടങ്ങിലാണ് കാവ്യ എത്തിയത്. കൊച്ചി എളംകുളം പള്ളിയില്‍വച്ചുനടന്ന ചടങ്ങില്‍ ദിലീപിനൊപ്പമായിരുന്നു കാവ്യ എത്തിയത്. പള്ളിയില്‍ നേരത്തെ തന്നെ എത്തിയ ഇരുവരും ചടങ്ങു മുഴുവന്‍ പൂര്‍ത്തിയായ ശേഷമാണ് അവിടെനിന്നും യാത്ര തിരിച്ചത്. 

ആരാധകര്‍ക്കൊപ്പവും ചാക്കോച്ചന്റെ കുടുംബാംഗങ്ങള്‍ക്കൊപ്പവും ഇവര്‍ ഫോട്ടോയ്ക്ക് പോസ് ചെയ്തിരുന്നു. ദിലീപ്- കാവ്യാ ദമ്പതികള്‍ക്ക് ഒരു മകളുണ്ട്. കഴിഞ്ഞ വിജയദശമി ദിനത്തിലായിരുന്നു കുഞ്ഞ് പിറന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com