മോദിജിയുടെ വിജയം ആഘോഷമാക്കി കങ്കണ; വിജയാവേശത്തില്‍ പാചകം, ചിത്രങ്ങള്‍ 

വീട്ടുകാര്‍ക്കൊപ്പമായിരുന്നു കങ്കണയുടെ ആഘോഷം
മോദിജിയുടെ വിജയം ആഘോഷമാക്കി കങ്കണ; വിജയാവേശത്തില്‍ പാചകം, ചിത്രങ്ങള്‍ 
Updated on
1 min read

ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപി നേടിയ ഉജ്ജ്വല വിജയം ആഘോഷിച്ച് ബോളിവുഡ് നടി കങ്കണ റണാവത്ത്. വീട്ടുകാര്‍ക്കൊപ്പമായിരുന്നു കങ്കണയുടെ ആഘോഷം. സ്വന്തമായി ഭക്ഷണം പാചകം ചെയ്ത് സുഹൃത്തുക്കള്‍ക്ക് നല്‍കിയായിരുന്നു വിജയം ആഘോഷമാക്കിയത്.

വളരെ ശക്തമായ ആശയങ്ങള്‍ക്കും വീക്ഷണത്തിനും വേണ്ടിയാണ് മോദിജി നിലകൊളളുന്നതെന്നും മഹത്തായ നാളെയ്ക്കായി മോദിജിയ്‌ക്കൊപ്പം ഒരു രാജ്യമെന്ന നിലയില്‍ നമ്മളും തയ്യാറാണെന്നുമാണ് കങ്കണയുടെ വാക്കുകള്‍. ഇതിനേക്കാള്‍ വിലയേറിയതായി മറ്റൊന്നുമില്ലെന്നും താന്‍ അക്ഷരാര്‍ത്ഥത്തില്‍ വളരെയധികം സന്തോഷത്തിലാണെന്നും കങ്കണ പറഞ്ഞു. 

കങ്കണയുടെ ടീം പുറത്തുവിട്ട ചിത്രങ്ങളില്‍ പാചകം ചെയ്യുന്ന താരത്തെ കാണാനാകും. കങ്കണയുടെ സഹോദരി രംഗോലി അടക്കമുള്ളവര്‍ വിജയാഘോഷത്തില്‍ താരത്തിനൊപ്പമുണ്ട്. 

കങ്കണ വളരെ അപൂര്‍വ്വമായി മാത്രമേ പാചകം ചെയ്യാറൊള്ളു എന്നും ഒരുപാട് സന്തോഷത്തിലിരിക്കുമ്പോള്‍ മാത്രമാണ് അത് സംഭവിക്കാറെന്നും രംഗോലി ട്വീറ്റ് ചെയ്തു. മോദിജിയുടെ വിജയത്തില്‍ കങ്കണ പക്കോഡ ഉണ്ടാക്കിനല്‍കിയെന്നും രംഗോലി പറഞ്ഞു.
 

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kangana Ranaut (@team_kangana_ranaut) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com