മോദിയെപ്പോലെ മഞ്ഞില്‍ ചെരുപ്പില്ലാതെ നടന്നു; വിവേക് ഒബ്രോയ്ക്ക് പരിക്ക്

ഗന്‍ഗ ഘട്ടിലൂടെ ചെരുപ്പില്ലാതെ മഞ്ഞില്‍ നടക്കുന്ന മോദിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്
മോദിയെപ്പോലെ മഞ്ഞില്‍ ചെരുപ്പില്ലാതെ നടന്നു; വിവേക് ഒബ്രോയ്ക്ക് പരിക്ക്
Updated on
1 min read

ഉത്തര്‍കാശി; പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയ്ക്ക് പരിക്ക്. ഉത്തരാഖണ്ഡിലെ ഉത്തര്‍കാശി ജില്ലയിലുള്ള ഹര്‍ഷിദ് വാലിയില്‍ വെച്ചാണ് അപകടമുണ്ടായത്. ചെരുപ്പില്ലാതെ മഞ്ഞിലൂടെ നടക്കുന്നതിനിടെ കാലിനാണ്  പരിക്കേറ്റത്. 

ധരാളിയിലെ ഗന്‍ഗ ഘട്ടിലൂടെ ചെരുപ്പില്ലാതെ മഞ്ഞില്‍ നടക്കുന്ന മോദിയുടെ ദൃശ്യങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. മരത്തിന്റെ മുനയുള്ള വേര് കാലില്‍ തറച്ചു കയറുകയായിരുന്നു. ഉടന്‍ ഡോക്റ്റര്‍ എത്തി മുറിവ് തുന്നിക്കെട്ടി. തുടര്‍ന്ന് ഷൂട്ടിങ് പുനഃരാരംഭിച്ചു. 

മോദിയുടെ ചെറുപ്പകാലവും രാഷ്ട്രീയ ജിവിതവുമാണ് ചിത്രത്തില്‍ പറയുന്നത്. ഉത്തര്‍കാശിയിലെ ഗംഗ ഘട്ട്, കല്‍പ് കേദാര്‍ മന്ദിര്‍, ധരാളി ബസാറിനേയും മുഖ്ബ ഗ്രാമത്തേയും ബന്ധിപ്പിക്കുന്ന പഴയ പാലത്തിലുമാണ് ഷൂട്ടിങ് നടക്കുന്നത്. പിഎം നരേന്ദ്ര മോദി എന്ന പേരിലാണ് ചിത്രം ഒരുങ്ങുന്നത്. മേരി കോം, സറബ്ജിത്ത് ചിത്രങ്ങളിലൂടെ പ്രശസ്തനായ ഒമംഗ് കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com