'രജനീകാന്തിന്റെ ബന്ധുവായോ നയന്‍താരയുടെ അമ്മാവനായോ വരാം'; തമിഴ് സിനിമയിൽ ചാൻസ് ചോദിച്ച് ഹോളിവുഡ് നടൻ  

ചിത്രീകരണം പുരോ​ഗമിക്കുന്ന ദർബാറിൽ അഭിനയിക്കാനാണ് താരത്തിന്റെ ആ​ഗ്രഹം
'രജനീകാന്തിന്റെ ബന്ധുവായോ നയന്‍താരയുടെ അമ്മാവനായോ വരാം'; തമിഴ് സിനിമയിൽ ചാൻസ് ചോദിച്ച് ഹോളിവുഡ് നടൻ  
Updated on: 
1 min read

രജനീകാന്തും നയൻതാരയും കേന്ദ്രകഥാപാത്രങ്ങളാകുന്ന എ ആർ മുരുകദോസ് ചിത്രത്തിൽ അവസരം ചോദിച്ച് ഹോളിവുഡ് നടൻ ബിൽ ഡ്യൂക്ക്. സംവിധായകനെ ട്വീറ്റിൽ മെൻഷൻ ചെയ്താണ് ഡ്യൂക്ക് ആ​ഗ്രഹം പ്രകടിപ്പിച്ചത്. ചിത്രീകരണം പുരോ​ഗമിക്കുന്ന ദർബാറിൽ അഭിനയിക്കാനാണ് താരത്തിന്റെ ആ​ഗ്രഹം.  

''ഞാൻ തമിഴ് സംസാരിക്കില്ല. പക്ഷെ ഒരുപാടുനാളായി അമേരിക്കയിൽ താമസിക്കുന്ന രജനീകാന്തിന്റെ ബന്ധുവായോ, നയന്‍താരയുടെ അമ്മാവനായോ എനിക്ക് അഭിനയിക്കാൻ കഴിയും. ശ്രീകർ പ്രദാസ്, സന്തോഷ് ശിവൻ എന്നിവർക്കെന്നെ ഉൾപ്പെടുത്താൻ കഴിയും. അനിരുദ്ധിന് എല്ലാ താരങ്ങൾക്കുവേണ്ടിയും ഹിറ്റ് ഗാനങ്ങൾ ചിട്ടപ്പെടുത്താൻ സാധിക്കും. നിങ്ങൾ എന്ത് പറയുന്നു?''- ഇതായിരുന്നു ഡ്യൂക്കിന്റെ ട്വീറ്റ്. 

ട്വീറ്റ് വളരെ വേ​ഗമാണ് തമിഴ് സിനിമാലോകത്ത് ചർച്ചയായത്. ''സർ, ഇത് നിങ്ങൾ തന്നെയാണോ'' എന്നായിരുന്ന‌ു സംവിധായകൻ മുരുകദോസിന്റെ സംശയം.  ഇത് തന്റെ യഥാർഥ അക്കൗണ്ടാണെന്നും മുരുകദോസിന്റെ സിനിമകളുടെ ആരാധകനാണെന്നുമാണ് ഇതിന് ഡ്യൂക്ക് നൽകിയ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Zarin Shihab
Arvind Swamy
Boney Kapoor, Mohanlal
Bachelor Party D'EUX
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com