രോവിന്റെ തോളിലേറി ജൂഹി; പ്രണയവും സൗഹൃദവും ഇവനില്‍ കണ്ടെത്തിയെന്ന് കുറിപ്പ്; വൈറലായി ചിത്രം

കാമുകന്‍ രോവിനൊപ്പം പൊതുവേദിയില്‍ എത്തിയതോടെ വിവാഹവാര്‍ത്തകളും ശക്തമായി
രോവിന്റെ തോളിലേറി ജൂഹി; പ്രണയവും സൗഹൃദവും ഇവനില്‍ കണ്ടെത്തിയെന്ന് കുറിപ്പ്; വൈറലായി ചിത്രം
Updated on: 
1 min read

ഉപ്പും മുളകും സീരിയലില്‍ ലച്ചുവായി അഭിനയിക്കുന്ന ജൂഹി റുസ്തഗിക്ക് ആരാധകര്‍ ഏറെയാണ്. സീരിയലിലെ താരത്തിന്റെ വിവാഹം പ്രേക്ഷകര്‍ വലിയ രീതിയില്‍ ആഘോഷിച്ചിരുന്നു. ഇപ്പോള്‍ ചര്‍ച്ചയാവുന്നത് ജൂഹിയുടെ വിവാഹത്തെക്കുറിച്ചാണ്. അടുത്തിടെയാണ് താരം തന്റെ പ്രണയം തുറന്നു പറഞ്ഞത്. കാമുകന്‍ രോവിനൊപ്പം പൊതുവേദിയില്‍ എത്തിയതോടെ വിവാഹവാര്‍ത്തകളും ശക്തമായി. ഇപ്പോള്‍ രോവിനൊപ്പമുള്ള മനോഹരമായ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.

രോവിന്റെ തോളില്‍ കയറി ഇരിക്കുന്നതാണ് ചിത്രം. മനോഹരമായ കുറിപ്പിനൊപ്പമാണ് താരം ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. സൗഹൃദവും പ്രണയവും ഒരാളില്‍ കണ്ടെത്തുന്നത് സങ്കല്‍പ്പിച്ചുനോക്കൂ എന്നാണ് ജൂഹി കുറിക്കുന്നത്. സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് ചിത്രം. ഇരുവര്‍ക്കും ആശംസകളുമായി ആരാധകരും എത്തി. അതിനിടെ ഉപ്പും മുളകും സീരിയലിലേക്ക് ലെച്ചു തിരിച്ചുവരണമെന്ന ആവശ്യവും ആരാധകര്‍ ഉയര്‍ത്തുന്നുണ്ട്.

 
 
 
 
 
 
 
 
 
 
 
 
 

imagine finding both friendship and love in one person

A post shared by juhi Rustagi (@juhirus) on

അടുത്തിടെ ഒരു സിനിമയുടെ പൂജ ചടങ്ങിന് രോവിനൊപ്പമാണ് ജൂഹി എത്തിയത്. ഇതിന്റെ വിഡിയോയും ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. പെട്ടെന്ന് എല്ലാ പ്രണയഗാനങ്ങളും നിന്നെക്കുറിച്ചായി എന്ന അടിക്കുറിപ്പില്‍ രോവിലിനൊപ്പമുള്ള ചിത്രവും ജൂഹി പങ്കുവെച്ചിരുന്നു. ഡോക്ടറാണ് രോവിന്‍ ജോര്‍ജ്. മോഡലിങ്ങിലും അഭിനയരംഗത്തും സജീവമാണ്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by juhi Rustagi (@juhirus) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER