തെന്നിന്ത്യൻ സൂപ്പർതാരം റാണ ദഗുബാട്ടി വിവാഹിതനാകുന്നു. മിഹീഖ ബജാജുമായി പ്രണയത്തിലാണെന്ന് തുറന്നു പറഞ്ഞതിന് പിന്നാലെയാണ് പ്രീ എൻഗേജ്മെന്റ് ചിത്രങ്ങൾ പുറത്തുവരുന്നത്. 'ഇറ്റ്സ് ഒഫീഷ്യൽ' എന്ന അടിക്കുറിപ്പിലാണ് താരം ചിത്രങ്ങൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. പരമ്പരാഗതവേഷത്തിൽ ഇരിക്കുന്ന ഇരുവരുമാണ് ചിത്രത്തിൽ. വെള്ള ഷർട്ടും മുണ്ടുമാണ് റാണ ദഗുബാട്ടി ധരിച്ചിരിക്കുന്നത്. പീച്ച് കളർ സാരിയിൽ അതീവസുന്ദരിയാണ് മഹീഖ. താരത്തിന് ആശംസകളുമായി നിരവധി പേരാണ് എത്തുന്നത്.
അതിനിടെ താരത്തിന്റെ വിവാഹനിശ്ചയം കഴിഞ്ഞെന്ന് വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എൻഗേജ്മെന്റ് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കി റാണയുടെ അച്ഛനും നിർമാതാവുമായ സുരേഷ് ബാബു ദാഗുബാട്ടി രംഗത്തെത്തി. വിവാഹത്തെക്കുറിച്ച് ചർച്ച ചെയ്യുന്നതിനായി ഇരു കുടുംബങ്ങളും ഒന്നിച്ചിരുന്നതാണെന്നാണ് അദ്ദേഹം പറഞ്ഞത്. വിവാഹനിശ്ചയത്തിന്റേയും വിവാഹത്തിന്റേയും തിയതികൾ തീരുമാനിക്കുന്നതിന് മുൻപ് വരന്റേയും വധുവിന്റേയും മാതാപിതാക്കൾ കണ്ടു സംസാരിക്കുന്നത് തെലുങ്കിൽ ആചാരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസങ്ങൾക്ക് മുൻപാണ് തന്റെ പ്രണയിനിയെക്കുറിച്ച് ദഗുബാട്ടി തുറന്നു പറഞ്ഞത്. ‘അവൾ യെസ് പറഞ്ഞു’ എന്ന അടിക്കുറിപ്പോടെ പ്രണയിനിക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് റാണ പ്രണയവാർത്ത പുറത്തുവിട്ടത്. ഡ്യൂ ഡ്രോപ് ഡിസൈൻ സ്റ്റുഡിയോ എന്ന ഡിസൈൻ സ്ഥാപനം നടത്തുകയാണ് ഹൈദരാബാദ് സ്വദേശിയായ മിഹീഖ.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates