ലാലിന്റെ തിരക്കഥ, 'സുനാമി'; മകൻ സംവിധായകനാകുമ്പോൾ നിർമാതാവായി മരുമകനും

ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആന്റണിയാണ് നിർമാണം
ലാലിന്റെ തിരക്കഥ, 'സുനാമി'; മകൻ സംവിധായകനാകുമ്പോൾ നിർമാതാവായി മരുമകനും
Updated on
1 min read

ടനും സംവിധായകനുമായ ലാൽ കഥയും തിരക്കഥയും എഴുതി മകൻ ജീൻ പോൾ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് സുനാമി. ചിത്രത്തിന്റെ പൂജ ഇന്ന് ഇടപ്പള്ളി പള്ളിയിൽ നടന്നു. പാണ്ട ഡാഡ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ലാലിന്റെ മകൾ മോണിക്കയുടെ ഭർത്താവ് അലൻ ആന്റണിയാണ് നിർമാണം.

ബാലു വർഗീസ്‌ നായകനായി എത്തുന്ന ചിത്രത്തിൽ ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, സുരേഷ്‌ കൃഷ്ണ എന്നിവരും  പ്രധാന വേഷങ്ങളിൽ എത്തുന്നു. പൃഥ്വിരാജ് നായകനായ ഡ്രൈവിങ് ലൈസൻസിന് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന ചിത്രമാണ് സുനാമി. ഈ മാസം അവസാനം സുനാമിയുടെ ചിത്രീകരണം തൃശൂർ, ഇരിഞ്ഞാലക്കുട ഭാഗങ്ങളിലായി ആരംഭിക്കും.

ചിത്രത്തിന്റെ പൂജ ചടങ്ങിൽ നടൻ ദിലീപ്, ആസിഫ് അലി, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, സംവിധായകരായ സിബി മലയിൽ, ബോബൻ സാമുവൽ, സച്ചി, റോഷൻ ആൻഡ്രൂസ്, മേജർ രവി, പ്രിയനന്ദനൻ, അരുൺ ഗോപി, തിരക്കഥാകൃത്തായ ബെന്നി നായരമ്പലം തുടങ്ങി നിരവധി പേർ പങ്കെടുത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com