നടൻ മോഹൻലാലിനും പൃഥ്വിരാജിനുമൊപ്പം അത്താഴമുണ്ണാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നടൻ ചന്ദുനാഥ്. കുട്ടിക്കാലം മുതൽ മനസ്സിൽ കയറിക്കൂടിയ രണ്ട് താരങ്ങൾക്കൊപ്പമുള്ള അതുല്യ നിമിഷങ്ങളെക്കുറിച്ച് ചന്ദു കുറിച്ച വാക്കുകളാണ് ഏറെ ഹൃദ്യം. ഫെബ്രുവരി പത്ത് തന്റെ ജീവിതത്തിലെ ഏറ്റവും മനോഹരവും മറക്കാനാവാത്തതുമായ ദിനമാണെന്നാണ് ചന്ദു പറയുന്നത്.
ലാലേട്ടൻ: ♥️ ഈ അത്ഭുത മനുഷ്യന്റെ കുസൃതി ചിരിയും , കുട്ടികാലം മുതൽ സിനിമയിൽ മാത്രം കണ്ട ലാൽ മാനറിസംസും കണ്മുന്നിൽ മിന്നി മറയുന്നത് കൗതുകത്തോടെ നോക്കിനിന്ന ദിവസം ... ah മനുഷ്യൻ താരത്തിനപ്പുറം സ്നേഹമാകുന്നത് കണ്ട ദിവസം ..നടൻ നായകൻ താരം വിസ്മയം വികാരം.. ഇവയ്ക്കപ്പുറം സ്വന്തം സഹോദരനായി കൂട്ടുകാരനായി ഒപ്പം നില്കാൻ ഇടം തന്ന ദിവസം
രാജുവേട്ടൻ♥️ : സ്കൂൾ കാലം മുതൽ 'ഇങ്ങനെ ആകണം വ്യക്തിത്വം' എന്ന് കണ്ടു അദ്ദേഹത്തിന്റെ ഉയർച്ചയിൽ കൂട്ടുകാരോട് തർക്കിച്ചു വാദിച്ചു വളർന്ന എനിക്ക് രാജുവേട്ടാ എന്ന് വിളിച്ച എന്നെ തോളിൽ കയ്യിട്ടു ഉറക്കെ ചിരിക്കുകയും ചിന്ദിപ്പിക്കുകയും പതിനെട്ടാം പടിയിലെ അഭിനയത്തിന്റെ പ്രശംസിക്കുകയും ..എനിക്ക് പറയാൻ ഉള്ള സിനിമ സ്വപ്‌നങ്ങൾ ക്ഷമയോടെ കേൾക്കുകയും ചെയ്ത ദിവസം.
പിന്നെ എന്റെ കൂട്ടുകാരും ♥️
ചന്ദുവിനൊപ്പം നടിമാരായ ലിയോണ ലിഷോയിയും ദുർഗ്ഗ കൃഷ്ണയും ഡിന്നറിനുണ്ടായിരുന്നു. മോഹൻലാൽ-ജിത്തു ജോസഫ് ചിത്രം റാമിൽ ചന്ദു ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇതേ ചിത്രത്തിൽ നായികയായ തൃഷയുടെ സഹോദരിയുടെ വേഷത്തിൽ ദുർഗ്ഗയും അഭിനയിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates