ലോകം മുഴുവന്‍ ഫുട്‌ബോള്‍ ആവേശത്തില്‍ അലയടിക്കുമ്പോള്‍ 'മൈസ്‌റ്റോറി'യുടെ ലോകകപ്പ് ടീസര്‍ വൈറല്‍

ലോകകപ്പ് തുടങ്ങിയതില്‍ പിന്നെ കാല്‍പ്പന്തിന് പിന്നാലെ പാറിനടക്കുകയാണ് ഓരോരുത്തരും
ലോകം മുഴുവന്‍ ഫുട്‌ബോള്‍ ആവേശത്തില്‍ അലയടിക്കുമ്പോള്‍ 'മൈസ്‌റ്റോറി'യുടെ ലോകകപ്പ് ടീസര്‍ വൈറല്‍
Updated on
1 min read

ലോകം മുഴുവനും ഫുട്‌ബോള്‍ ആവേശത്തിലാണ്. ലോകകപ്പ് തുടങ്ങിയതില്‍ പിന്നെ കാല്‍പ്പന്തിന് പിന്നാലെ പാറിനടക്കുകയാണ് ഓരോരുത്തരും. ഇൗ ആവേശത്തോട് ചേര്‍ന്ന് നില്‍ക്കുന്ന ഒരു ടീസര്‍ പുറത്തിറക്കിയിരിക്കുകയാണ് പൃഥ്വിരാജ്-പാര്‍വ്വതി കൂട്ടുകെട്ടില്‍ പുറത്തിറങ്ങാനിരിക്കുന്ന ചിത്രമായ മൈ സ്‌റ്റോറി ടീം. ലോകകപ്പ് ഫീവര്‍ എന്ന് പേര് നല്‍കിയ ഈ ടീസര്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായിരിക്കുകയാണ്. 

റോഷ്‌നി ദിനകര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഏറ്റവും പുതിയ ടീസറിലാണ് ഫുട്‌ബോള്‍ ജ്വരം അലയടിക്കുന്നത്. സ്‌പെയിനും പോര്‍ച്ചുഗലും തമ്മിലുള്ള മത്സരത്തിന്റെ പശ്ചാത്തലത്തിലാണ് വീഡിയോ തയ്യാറാക്കിയിരിക്കുന്നത്. ഫിഫ ഫീവര്‍ ടീസര്‍ എന്ന പേരിലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.

എന്ന് നിന്റെ മൊയ്തീന്‍ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം പാര്‍വ്വതിയും പൃഥ്വിരാജും ഒരുമിച്ച് അഭിനയിക്കുന്ന ചിത്രമായിരുന്നു ഇത്. പോര്‍ച്ചുഗലിലാണ് ചിത്രത്തിന്റെ മിക്ക രംഗങ്ങളും ചിത്രത്തിന്റെ ഗാനങ്ങളും ട്രെയിലറുമെല്ലാം ശ്രദ്ധേയമായിരുന്നു. പുതിയ വീഡിയോയും ആരാധകര്‍ക്ക് ഏറെ പ്രതീക്ഷയേകുന്നതാണ്.

ഷാന്‍ റഹ്മാനാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. യെന്തിരന്റേയും ലിംഗയുടേയും ഛായാഗ്രാഹകനായിരുന്ന രത്‌നവേലാണ് മൈ സ്‌റ്റോറിയ്ക്കായി ക്യാമറ ചലിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ആദ്യ മലയാളം സിനിമയാണിത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com