'വിന്താലു ഇന്‍ മൈ ടമ്മി', ഗോവന്‍ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി 

ഗോവയിലെ ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്
'വിന്താലു ഇന്‍ മൈ ടമ്മി', ഗോവന്‍ വിശേഷങ്ങളുമായി ഐശ്വര്യ ലക്ഷ്മി 
Updated on
1 min read

ലോക്ക്ഡൗൺ കാലത്തിന് മുമ്പ് നട‌ത്തിയ ഗോവന്‍ യാത്രയുടെ വിശേഷങ്ങൾ പങ്കുവച്ച് നടി ഐശ്വര്യലക്ഷ്മി. 'വിന്താലു ഇന്‍ മൈ ടമ്മി' എന്ന് കുറിച്ച് ​ഗോവയിലെ ഒരു റെസ്റ്റോറന്റിൽ ഇരിക്കുന്ന ചിത്രമാണ് നടി പങ്കുവച്ചിരിക്കുന്നത്. ഭക്ഷണം കഴിച്ചിരിക്കുന്ന ചിത്രത്തോടൊപ്പം തീർച്ചയായും ഇതൊരു ത്രോബാക്ക് ചിത്രമാണ് എന്നും ഐശ്വര്യ കുറിച്ചിട്ടുണ്ട്. 

യാത്രകൾ ഇഷ്ടപ്പെടുന്ന ഐശ്വര്യ നേരത്തെ തായ്ലന്‍റ്, ലണ്ടന്‍, സിംഗപ്പൂര്‍, തമിഴ്നാട് തുടങ്ങിയ സ്ഥലങ്ങളിൽ നടത്തിയ യാത്രകളുടെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ലോക്ക്ഡൗൺ നിബന്ധനകളിൽ ഇളവുകൾ വന്നതോടെ ​ഗോവയിലേക്ക് കൂടുതൽ വിനോദസഞ്ചാരികൾ എത്തുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. നിരവധി സെലിബ്രിറ്റികളും ​യാത്രയ്ക്കായി ​ഗോവ തിരഞ്ഞെടുത്തിരുന്നു. അനന്യ പാണ്ഡെ, സാറാ അലി ഖാൻ, വരുൺ ധവാൻ തുടങ്ങിയ താരങ്ങൾ ​ഗോവിയിൽ യാത്ര ചെയ്ത വിശേഷങ്ങൾ അടുത്തിടെ പങ്കുവച്ചിരുന്നു. 

നയൻതാരയും വിഘ്നേശ് ശിവനും കുടുംബവുമൊത്ത് ​ഗോവയിൽ അവധിയാഘോഷിച്ച ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ ഏറെ വൈറലായിരുന്നു. നയൻതാരയുടെ അമ്മയുടെ പിറന്നാൾ ആഘോഷവും ​ഗോവയിലാണ് നടന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com