ശബരിമലയെ വെറുതേ വിട്ടുകൂടേ? അയ്യപ്പനെ കാണാന്‍ പോകാനാണെങ്കില്‍ വേറെ എത്ര ക്ഷേത്രങ്ങളുണ്ട്: പൃഥ്വിരാജ്

ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്. കാണാന്‍ പോയേക്കാം എന്നാണെങ്കില്‍
ശബരിമലയെ വെറുതേ വിട്ടുകൂടേ? അയ്യപ്പനെ കാണാന്‍ പോകാനാണെങ്കില്‍ വേറെ എത്ര ക്ഷേത്രങ്ങളുണ്ട്: പൃഥ്വിരാജ്
Updated on: 
1 min read

ശബരിമലയെ വെറുതേ വിട്ടുകൂടേയെന്ന് നടന്‍ പൃഥ്വിരാജ്. അതിന്റെ പേരില്‍ ഇത്രയും പേര്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നത് എന്തിനാണെന്നും 'വനിത'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം ചോദിക്കുന്നു. ശബരിമലയില്‍ ദര്‍ശനത്തിന് പോയ സ്ത്രീകള്‍ അയ്യപ്പനില്‍ അടിയുറച്ച് വിശ്വസിക്കുന്നവരാണോ എന്നറിഞ്ഞാല്‍ അഭിപ്രായം പറയാം. അല്ലാതെ വെറുതേ കാട്ടില്‍ ഒരു അയ്യപ്പനുണ്ട്. കാണാന്‍ പോയേക്കാം എന്നാണെങ്കില്‍ ശബരിമലയെ വെറുതേ വിടൂ എന്നേ പറയാനുള്ളൂവെന്നും പൃഥ്വി വ്യക്തമാക്കി.

മതത്തില്‍ തനിക്ക് തീരെ വിശ്വാസമില്ല. പ്രപഞ്ചത്തെ നിയന്ത്രിക്കുന്ന ഒരു ശക്തിയുണ്ടെന്നാണ് കരുതുന്നത്. കുട്ടിക്കാലത്ത് ക്ഷേത്രങ്ങളില്‍ പോയി പ്രാര്‍ത്ഥിച്ചിരുന്നതിനാല്‍ ഇപ്പോഴും അത് തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അമ്പലങ്ങളില്‍ താന്‍ പോകാറുണ്ടെന്നും വീട്ടില്‍ പൂജാമുറിയിലും പ്രാര്‍ത്ഥിക്കുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Ramzan Muhammed
Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
X

FOLLOW US

ON GOOGLE DISCOVER