ശ്രീകുമാർ മേനോനെതിരെ പരാതി; മഞ്ജു വാര്യരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി

സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയ നടി മഞ്ജു വാര്യരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
ശ്രീകുമാർ മേനോനെതിരെ പരാതി; മഞ്ജു വാര്യരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി
Updated on: 
1 min read

ചാവക്കാട്: സംവിധായകൻ ശ്രീകുമാർ മേനോനെതിരെ പരാതി നൽകിയ നടി മഞ്ജു വാര്യരുടെ രഹസ്യ മൊഴി രേഖപ്പെടുത്തി. ചാവക്കാട് മജിസ്ട്രേറ്റ് കോടതിയിൽ വച്ചാണ് മൊഴി രേഖപ്പെടുത്തിയത്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണി മുതൽ വൈകീട്ട് അഞ്ച് മണി വരെയായിരുന്നു മൊഴിയെടുപ്പ്. 

നേരത്തെ ശ്രീകുമാര്‍ മേനോന്‍ തന്നെ അപായപ്പെടുത്താന്‍ ശ്രമിക്കുമെന്ന് ഭയപ്പെടുന്നതായി ചൂണ്ടിക്കാട്ടി മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. ഗുരുതര ആരോപണങ്ങളാണ് പരാതിയിൽ ശ്രീകുമാര്‍ മേനോനെതിരേ ഉന്നയിച്ചിരുന്നത്. ഭീഷണിപ്പെടുത്തുന്ന വാട്‌സാപ്പ് സന്ദേശങ്ങളുടെ സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ള തെളിവുകൾ മഞ്ജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു.  

പരാതിയില്‍ ശ്രീകുമാര്‍ മേനോനെതിരെ മൂന്ന് വകുപ്പുകള്‍ പ്രകാരം കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കും വിധം അംഗ വിക്ഷേപം നടത്തി, നടിയെ ഗൂഢ ഉദ്ദേശ്യത്തോടെ പിന്തുടര്‍ന്നു, സാമൂഹിക മാധ്യമങ്ങള്‍ വഴി അപമാനിച്ചു എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Chali Pala and Mohanlal
Karthik Subbaraj, Dorothy
Keerthy Suresh
Jason Sanjay
X

FOLLOW US

ON GOOGLE DISCOVER