സംവിധായകന്‍ മണിരത്‌നത്തിന് ബോംബ് ഭീഷണി;  പ്രകോപനം 'ചെക്ക ചിവന്ത വാന'ത്തിലെ ഡയലോഗെന്ന് സൂചന

മണിരത്‌നത്തിന്റെ ഏറ്റവും പുതിയ സിനിമയായ ചെക്ക ചിവന്ത വാനത്തിലെ ചില സംഭാഷണ ശകലങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം
സംവിധായകന്‍ മണിരത്‌നത്തിന് ബോംബ് ഭീഷണി;  പ്രകോപനം 'ചെക്ക ചിവന്ത വാന'ത്തിലെ ഡയലോഗെന്ന് സൂചന
Updated on
1 min read

ചെന്നൈ: സംവിധായകന്‍ മണിരത്‌നത്തിന് ബോംബ് ഭീഷണി ലഭിച്ചതായി പരാതി. തിങ്കളാഴ്ചയാണ് കേശവ പെരുമാള്‍ കോവില്‍ സ്ട്രീറ്റിലെ ഓഫീസിലേക്ക് ഭീഷണി സന്ദേശമെത്തിയത്. പരാതിയെ തുടര്‍ന്ന് പൊലീസും ബോംബ് സ്‌ക്വാഡും പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ലെന്നും വ്യാജ ഭീഷണിയാവാമെന്നുമാണ് പൊലീസിന്റെ അനുമാനം.

ഫോണ്‍ ചെയ്തയാളെ കണ്ടെത്താന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് അറിയിച്ചു. മണിരത്‌നത്തിന്റെ ഏറ്റവും പുതിയ സിനിമയായ ചെക്ക ചിവന്ത വാനത്തിലെ ചില സംഭാഷണ ശകലങ്ങള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പരാതി നല്‍കിയവരിലേക്കും അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ നീക്കം.  വിജയ് സേതുപതി, ചിമ്പു, ജ്യോതിക തുടങ്ങിയവരാണ് തിയേറ്ററുകളില്‍ നിറഞ്ഞോടിക്കൊണ്ടിരിക്കുന്ന ' ചെക്ക ചിവന്ത വാന' ത്തില്‍ അഭിനയിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

Vismaya Mohanlal
Jason Sanjay and Vijay
Anupama Parameswaran
Mammootty with the family of Cochin Haneefa
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com