

സാമൂഹിക പ്രശ്‌നങ്ങളില്‍ ഇടപെട്ട് അഭിപ്രായം പറയുക എന്നത് കലാകാരന്‍മാരുടെ ബാധ്യത അല്ലെന്ന് സംവിധായകയും കൊറിയോ ഗ്രാഫറുമായ ഫറ ഖാന്‍. ലോക ഓട്ടിസം ദിനത്തില്‍ ജയ് വക്കീല്‍ ഫൗണ്ടേഷന്റെ 75ാം വാര്‍ഷികദിനാഘോഷങ്ങളില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് അവര്‍ തന്റെ നിരീക്ഷണങ്ങള്‍ പങ്കിട്ടത്.
കലാകാരന്‍മാര്‍ തങ്ങളുടെ സൃഷ്ടികളിലൂടെ ബോധവത്കരണം നടത്തേണ്ടതുണ്ടെന്ന് തോന്നുന്നില്ല. എന്നാല്‍ അങ്ങനെ സംഭവിക്കുന്നുണ്ടെങ്കില്‍ അതിന് വലിയ ചലനങ്ങളുണ്ടാക്കാന്‍ സാധിക്കും. ഒരോ വ്യക്തിയും വ്യത്യസ്തരാണ്. അവരുടെ കലാ സൃഷ്ടികളും അതുകൊണ്ടുതന്നെ വ്യത്യസ്ത ചിന്തകളായിരിക്കും പങ്കിടുന്നത്.
സിനിമകള്‍ ഇത്തരത്തില്‍ സമൂഹത്തിന് ചില മഹത്തായ കാഴ്ചപ്പാടുകള്‍ സമ്മാനിക്കാറുണ്ട്. ബോളിവുഡ് ചിത്രമായ താരെ സമീന്‍ പര്‍ അതിനൊരു ഉദാഹരണമാണെന്നും അവര്‍ പറയുന്നു.
നമ്മുടെ രാജ്യത്ത് ഓട്ടിസം ബാധിച്ച കുട്ടികളിലേക്ക് സമൂഹത്തിന്റെ ശ്രദ്ധ വേണ്ടവിധത്തില്‍ പതിയുന്നില്ല. നമ്മുടെ ജനസംഖ്യയില്‍ രണ്ട്- മൂന്ന് ശതമാനം പേര്‍ മാനസിക വെല്ലുവിളികള്‍ നേരിടുന്നുണ്ട്. ജനസംഖ്യയിലെ ഏതാണ്ട് രണ്ടരക്കോടി വരുമിത്. സിനിമാ ഹാളുകളിലോ, പാര്‍ക്കിലോ, തിയേറ്ററിലോ ഒന്നും അവരെ കാണാന്‍ സാധിക്കാറില്ല. ഇത്തരക്കാരെ മുഖ്യധാരയില്‍ നിന്ന് മാറ്റിനിര്‍ത്തുന്നത് അവസാനിപ്പിക്കാനുള്ള ബോധവത്കരണം സമൂഹത്തിന് നല്‍കണമെന്നും അവര്‍ പറഞ്ഞു.
കുട്ടികള്‍ക്കായി ഉടന്‍തന്നെ ഒരു നൃത്ത സെമിനാര്‍ സംഘടിപ്പിക്കുമെന്ന് ഓം ശാന്തി ഓശാനയുടെ സംവിധായിക കൂടിയായ ഫറ ഖാന്‍ വ്യക്തമാക്കി. കുഞ്ഞുങ്ങള്‍ക്ക് പെയിന്റിങ്, നൃത്തം പോലെയുള്ള കലകള്‍ വലിയ ഇഷ്ടമാണ്. അവര്‍ കൂട്ടിച്ചേര്‍ത്തു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates