സുസ്മിത സെന്നും വിവാഹ ജീവിതത്തിലേക്ക് ?; വരൻ 27 കാരൻ മോഡൽ

ഇത്തവണത്തെ ദീപാവലി ആഘോഷം സുസ്മിത മക്കള്‍ക്കും കാമുകനൊപ്പവുമാണ് ആഘോഷിച്ചത്
സുസ്മിത സെന്നും വിവാഹ ജീവിതത്തിലേക്ക് ?; വരൻ 27 കാരൻ മോഡൽ
Updated on
1 min read

മുംബൈ : ബോളിവുഡിൽ ഇത് വിവാഹക്കാലമാണ്. പ്രിയങ്ക ചോപ്ര, മൈക അറോറ, അർജുൻ കപൂർ തുടങ്ങി നിരവധി പേരാണ് വിവാഹ ജീവിതത്തിലേക്ക് കാലെടുത്ത് വെക്കാൻ ഒരുങ്ങുന്നത്. ഇവരുടെ കൂട്ടത്തിലേക്ക് ഇതാ മുൻ മിസ് യൂണിവേഴ്സ് സുസ്മിത സെന്നും. ലോകത്തിനു മുന്നില്‍ ഇന്ത്യന്‍ സൗന്ദര്യത്തിന്റെ മുഖമായി മാറിയ സുസ്മിതയുടെ വിവാഹം ഉടൻ ഉണ്ടാകുമെന്നാണ് ബോളിവുഡിലെ സംസാരവിഷയം. 

42 കാരിയായ സുസ്മിതയ്ക്ക് 27 കാരനായ മോഡൽ റോഹ്മാന്‍ ഷാലാണ് വരനാകുക എന്നാണ് റിപ്പോർട്ട്. ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന് നേരത്തേ തന്നെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു.  ഇത്തവണത്തെ ദീപാവലി ആഘോഷം സുസ്മിത മക്കള്‍ക്കും കാമുകനൊപ്പവുമാണ് ആഘോഷിച്ചത്. 

സുസ്മിതയുടെ ദത്തുപുത്രിമാരായ അലീഷയ്ക്കും റെനിയ്ക്കും ഒപ്പം ഇത്തവണ ദീപാവലി ആഘോഷിക്കാനാണ് ഫാഷന്‍ മോഡലായ റോഹ്മാന്‍ ഷാലും എത്തിയത്. ഇതില്‍ അലീഷയുടെയും റെനിയുടെയും നൃത്ത വിഡിയോ വൈറലാണ്. സുസ്മിതയെ ആലിംഗനം ചെയ്ത് ഇരിക്കുന്ന റോഹ്മാന്റെ ചിത്രങ്ങളും ആരാധകരുടെ ഇടയിൽ ചർച്ചയായിരുന്നു.

ഒരു ഫാഷന്‍ ഷോയില്‍ വച്ചാണ് സുസ്മിതയും  റോഹ്മാനും പരിചയപ്പെട്ടതും സുഹൃത്തുക്കളായതും. റോഹ്മനൊപ്പമുളള ചിത്രങ്ങള്‍ നേരത്തെയും സുസ്മിത ഇന്‍സ്റ്റഗ്രാമില്‍ പങ്ക് വച്ചിട്ടുണ്ട്. അതോടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ പരന്നത്. അധികം വൈകാതെ സുസ്മിത വിവാഹം സംബന്ധിച്ച വിവരം ഔദ്യോഗികമായി അറിയിച്ചേക്കുമെന്നാണ് സൂചന. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com