സ്ത്രീവേഷത്തിന് പിന്നാലെ അടിപൊളി നൃത്തച്ചുവടുകളുമായി സുദേവ് നായര്‍: വീഡിയോ

അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം വാറില്‍ ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷറഫും ചേര്‍ന്ന് നൃത്തം വച്ചു പാടുന്ന ജയ് ജയ് ശിവശങ്കര്‍ എന്ന ഗാനത്തിനാണ് സുദേവ് 'തട്ടുപൊളിപ്പന്‍' ചുവടുകള്‍ വയ്ക്കുന്നത്.
സ്ത്രീവേഷത്തിന് പിന്നാലെ അടിപൊളി നൃത്തച്ചുവടുകളുമായി സുദേവ് നായര്‍: വീഡിയോ
Updated on
1 min read

മികച്ച നടന്‍ മാത്രമല്ല, ഒരു നല്ല നര്‍ത്തകനാണെന്ന് കൂടി തെളിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവനടന്‍ സുദേവ് നായര്‍. പൂച്ചക്കണ്ണും സിക്‌സ് പാക്കുമായി വന്ന് മലയാള സിനിമയില്‍ ഇടം നേടിയ ആളാണ് സുദേവ്. ഇപ്പോള്‍ താരത്തിന്റെ നൃത്തം കണ്ടാണ് ആരാധകര്‍ ഞെട്ടുന്നത്. സുദേവ് തന്നെ ഫേസ്ബുക്കില്‍ പങ്കുവെച്ച വീഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. 

അടുത്തിടെ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രം വാറില്‍ ഹൃത്വിക്ക് റോഷനും ടൈഗര്‍ ഷറഫും ചേര്‍ന്ന് നൃത്തം വച്ചു പാടുന്ന ജയ് ജയ് ശിവശങ്കര്‍ എന്ന ഗാനത്തിനാണ് സുദേവ് 'തട്ടുപൊളിപ്പന്‍' ചുവടുകള്‍ വയ്ക്കുന്നത്. ഗംഭീര പ്രകടനമാണെന്നും അഭിനയത്തില്‍ മാത്രമല്ല, നൃത്തത്തിലും കഴിവു തെളിയിച്ചുവെന്നുമാണ് ആരാധകര്‍ പറയുന്നത്. വീഡിയോ വളരെ പെട്ടെന്നാണ് വൈറലായത്.

മുന്‍പും സുദേവിന്റെ ഡാന്‍സ് വീഡിയോകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അടുത്തിടെ തന്റെ പേണ്‍വേഷത്തിലുള്ള ഒരു ചിത്രം സുദേവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു. അതും ആരാധകര്‍ പെട്ടെന്ന് ഏറ്റെടുത്തു. 

ആദ്യ ചിത്രത്തൂലെ തന്നെ മികച്ച നടനുള്ള സംസ്ഥാന പുരസ്‌കാരം നേടിയ സുദേവ് തുടര്‍ന്ന് ശ്രദ്ധേയമായ ഒരുപിടി കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ ചുവടുറപ്പിക്കുകയാണ്. മാമാങ്കം, തുറമുഖം, തൃശൂര്‍ പൂരം തുടങ്ങിയ മലയാള ചിത്രങ്ങളും ബ്രഹ്മാസ്ത്ര, എസ്ര എന്നീ ഹിന്ദി സിനിമകളുമാണ് സുദേവിന്റേതായി ഇനി പുറത്തിറങ്ങാനുള്ളത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com