സ്റ്റൈലിഷ് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ; ചിത്രങ്ങള്‍ വൈറല്‍

ഓഡിയോ ലോഞ്ചിലെ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്
സ്റ്റൈലിഷ് ലുക്കില്‍ ആരാധകരെ ഞെട്ടിച്ച് മഡോണ; ചിത്രങ്ങള്‍ വൈറല്‍
Updated on
2 min read

പ്രേമത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായ നടിയാണ് മഡോണ. പ്രേമത്തിന് പിന്നാലെ വിജയ്‌സേതുപതിയുടെ നായികയായി തമിഴ് സിനിമയിലേക്കും അരങ്ങേറ്റം കുറിച്ചതോടെ തെന്നിന്ത്യയിലെ അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് മഡോണ. തമിഴ് സിനിമയായ വാനം കൊട്ടട്ടുമാണ് മഡോണയുടെ പുതിയ ചിത്രം. ഇപ്പോള്‍ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലെ താരത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Madonna Sebastian (@madonnasebastianofficial) on

സ്‌റ്റൈലിഷായി അതീവസുന്ദരിയായാണ് മഡോണ ഓഡിയോ ലോഞ്ചിന് എത്തിയത്. ബ്ലാക്ക് ടോപ്പും േ്രഗ ചെക്ക് പാന്റ്‌സുമണിഞ്ഞാണ് താരം എത്തിയത്. ഇന്‍സ്റ്റഗ്രാമില്‍ താരം തന്നെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. വിക്രം പ്രഭുവാണ് ചിത്രത്തിലെ നായകനായി എത്തുന്നത്. ഐശ്വര്യ രാജേഷ് മറ്റൊരു നായികയായി എത്തുന്നുണ്ട്. ധനയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

മദ്രാസ് ടാക്കീസിന്റെ ബാനറില്‍ മണിരത്‌നമാണ് വാനം കൊട്ടട്ടും നിര്‍മിക്കുന്നത്. ശരത് കുമാറും രാധിക ശരത്കുമാറും പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. മഡോണയുടെ അഞ്ചാമത്തെ തമിഴ് ചിത്രമാണ് ഇത്. പൃഥ്വിരാജിന്റെ ബ്രദേഴ്‌സ് ഡേയാണ് മഡോണ അവസാനമായി അഭിനയിച്ച മലയാളം ചിത്രം.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by CinemaSpeak (@instacinemaspeak) on

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com