സൗബിന്റെ സൂപ്പര്‍മാന്‍കുഞ്ഞ്: ഏറ്റെടുത്ത് താരങ്ങളും ആരാധകരും, ചിത്രങ്ങള്‍ കാണാം

സൂപ്പര്‍മാന്റെ വസ്ത്രമണിഞ്ഞ കുഞ്ഞ് ഒര്‍ഹാന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
സൗബിന്റെ സൂപ്പര്‍മാന്‍കുഞ്ഞ്: ഏറ്റെടുത്ത് താരങ്ങളും ആരാധകരും, ചിത്രങ്ങള്‍ കാണാം
Updated on
1 min read

കുഞ്ഞ് ജനിച്ചതില്‍പ്പിന്നെ നടന്‍ സൗബിന്‍ ഷാഹിറിന് മകന്റെ വിശേഷങ്ങള്‍ പങ്കുവയ്ക്കാനേ നേരമുള്ളു. താന്‍ അച്ഛനായ വിവരവും മകന് ഒര്‍ഹാന്‍ എന്ന് പേര് നല്‍കിയ വിവരവുമെല്ലാം സൗബിന്‍ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരുന്നു. കുഞ്ഞു ഒര്‍ഹാന്റെ പുതിയൊരു ചിത്രമാണ് ഇപ്പോള്‍ സൗബിന്‍ പങ്കുവച്ചിരിക്കുന്നത്. 

സൂപ്പര്‍മാന്റെ വസ്ത്രമണിഞ്ഞ കുഞ്ഞ് ഒര്‍ഹാന്റെ ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു. ചിത്രത്തിന് താഴെ ഒര്‍ഹാന് ആശംസകളും സ്‌നേഹവുമായി നിരവധി താരങ്ങളും എത്തിയിട്ടുണ്ട്. ആദ്യം ടൊവിനോയാണ് ഒര്‍ഹാന് കമന്റ് നല്‍കിയിരിക്കുന്നത്. ഒരു ഹൃദയത്തിന്റെ ചിഹ്നമായിരുന്നു ടൊവിനോ ഒര്‍ഹാന്റെ ഫോട്ടോയ്ക്ക് താഴെ വരച്ചത്.

സൂപ്പര്‍ ബോയ് എന്നാണ് സണ്ണി വെയ്‌നും കുഞ്ചാക്കോ ബോബനും ദിവ്യ പ്രഭയും ഒര്‍ഹാനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഇവര്‍ക്ക് പുറമെ സംവിധായകന്‍ സക്കരിയ മുഹമ്മദ്, ബേസില്‍ ജോസഫ്, ശ്രിന്ദ തുടങ്ങി നിരവധി പേര്‍ കമന്റുകള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഒരു ആണ്‍കുഞ്ഞ് ജനിച്ചത്. 2017 ഡിസംബര്‍ 16നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം. സഹ സംവിധായകനായി ചലച്ചിത്ര രംഗത്തെത്തിയ സൗബിന്‍ 'പ്രേമം' എന്ന ഹിറ്റ് ചിത്രത്തിലൂടെയാണ് മലയാളികളുടെ ഇഷ്ടനടനായി മാറിയത്. വൈറസാണ് സൗബിന്റെ റിലീസായ ഏറ്റവും പുതിയ ചിത്രം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com