അനധികൃത ടാക്സി സർവീസ്; 419 പേരെ പിടികൂടി,കർശന നടപടിയുമായി സൗദി പൊലീസ്
റിയാദ്: അനധികൃതമായി ടാക്സി സർവീസ് നടത്തിയവർക്കെതിരെ കർശന നടപടിയുമായി സൗദി പൊലീസ്. കഴിഞ്ഞ ഒരാഴ്ചക്കിടെ നിയമം ലംഘിച്ച 419 പേരെ പൊലീസ് പിടികൂടി. ഇവരുടെ വാഹനം പിടിച്ചെടുക്കുകയും പിഴ ചുമത്തുകയും ചെയ്തതായി ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി അധികൃതർ വ്യക്തമാക്കി.
രാജ്യത്തിന്റെ വിവിധ ഇടങ്ങളിൽ ട്രാൻസ്‌പോർട്ട് ജനറൽ അതോറിറ്റി നടത്തിയ പരിശോധനയിൽ നിരവധി നിയമലംഘനമാണ് കണ്ടെത്തിയത്. സ്വകാര്യ വാഹനങ്ങളിൽ സർവീസ് നടത്തുന്നതിനിടെയാണ് 183 പേരെ പിടികൂടിയത്. ടാക്സികളിലേക്ക് യാത്രക്കാരെ വിളിച്ചുകയറ്റിയ 236 പേരെയും പിടിക്കൂടിയത്. തുടർന്നും ശക്തമായ പരിശോധനകൾ നടത്തുമെന്ന് അധികൃതർ അറിയിച്ചു.
അടുത്തിടെയാണ് സർക്കാർ ടാക്സി മേഖലയിലെ നിയന്ത്രണങ്ങൾ ശക്തമാക്കിയത്.ലൈസൻസില്ലാതെ വ്യക്തികൾ യാത്രക്കാരെ വാഹനത്തിലേക്ക് ക്ഷണിക്കുക, അവരെ പിന്തുടരുക,യാത്ര തടസപ്പെടുത്തുക എന്നീ പ്രവൃത്തികളിൽ ഏർപ്പെടുന്നതും കുറ്റകരമാണ് എന്ന് അധികൃതർ വ്യക്തമാക്കിയിരുന്നു.
പാസഞ്ചർ സോണുകളിൽ യാത്രക്കാരെ കയറ്റാനായി വാഹനം പതിയെ ഓടിക്കുന്നതും യാത്രക്കാരെ വിളിച്ചു കയറ്റുന്നതും നിയമവിരുദ്ധമാണ് എന്നും കുറ്റം ചെയ്യുന്ന വ്യക്തികൾക്ക് 11,000 റിയാൽ വരെ പിഴയും വാഹനം 25 ദിവസത്തേക്ക് കണ്ടുകെട്ടുകയും ചെയ്യുമെന്നും അധികൃതർ ഓർമ്മപ്പെടുത്തി.
Gulf news: Saudi Police arrest 419 for operating illegal taxi services across the Kingdom.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
