നിയമം ലംഘിച്ച് മരുന്ന് കുറിപ്പടികൾ എഴുതി നൽകി: ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചതായി അബുദാബി

ലഹരി മരുന്നുകളുടെ ഉൽപ്പാദനം,വിതരണം,കയറ്റുമതി,ഇറക്കുമതി എന്നിവ കൃത്യമായി സർക്കാർ നിരീക്ഷിക്കുന്നുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കുറ്റകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.
doctor arrest
6 doctors suspended in Abu Dhabi for violating rules on controlled medications.chat gpt/ai
Updated on
1 min read

അബുദാബി: രാജ്യത്ത് നില നിൽക്കുന്ന മരുന്നുകൾ സംബന്ധിച്ച നിയമങ്ങൾ ലംഘിച്ചതിന് ഡോക്ടർമാർക്കെതിരെ നടപടി സ്വീകരിച്ചതായി അബുദാബി ആരോഗ്യ വകുപ്പ് അറിയിച്ചു.

നിയമ വിരുദ്ധമായി ലഹരി ഗുളികകൾ വാങ്ങാനുള്ള കുറിപ്പടികൾ നൽകിയതിനെത്തുടർന്നാണ് ആറ് ഡോക്ടർമാരെ പ്രാക്ടീസ് ചെയ്യുന്നതിൽ നിന്ന് സർക്കാർ വിലക്കിയത്. ലഹരിമരുന്ന് ദുരുപയോഗം ചെയ്യുന്നത് തടയാൻ കർശന നടപടികൾ തുടർന്നും സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

doctor arrest
ഇ-സ്കൂട്ടർ യാത്രക്കാർക്കും പണി വരുന്നു; നിയമലംഘനം കണ്ടെത്താൻ ക്യാമറകൾ സ്ഥാപിക്കുമെന്ന് ഒമാൻ

എന്നാൽ, കുറിപ്പടികൾ നൽകിയ ഡോക്ടർമാരുടെ വിവരങ്ങൾ പുറത്ത് വിട്ടിട്ടില്ല. ആരോഗ്യ മേഖലയിൽ ഉപയോഗിക്കുന്ന ലഹരി മരുന്നുകളുടെ ഉൽപ്പാദനം, വിതരണം, കയറ്റുമതി, ഇറക്കുമതി എന്നിവ കൃത്യമായി സർക്കാർ നിരീക്ഷിക്കുന്നുണ്ട്. നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കുറ്റകർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അധികൃതർ വ്യക്തമാക്കി.

doctor arrest
ഖത്തറിൽ ഡീസൽ വില ഉയരും; യു എ ഇയിൽ പെട്രോൾ വില കുറയും; പുതുക്കിയ ഇന്ധനവില അറിയാം

നിയന്ത്രിത മരുന്നുകൾ യു എ ഇയിലെക്ക് കൊണ്ട് വരണമെങ്കിൽ ആരോഗ്യ മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നേടണം. ഇതിനായി ഡോക്ടറുടെ കുറിപ്പടിയും പ്രത്യേക കത്തും ഉൾപ്പെടെയുള്ള രേഖകൾ ആരോഗ്യ മന്ത്രാലയത്തിൽ സമർപ്പിക്കണം. എന്നാൽ മെഡിക്കൽ സ്റ്റോറുകൾ സാധാരണ വാങ്ങാൻ കഴിയുന്ന മരുന്നുകൾക്ക് അനുമതി ആവശ്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Summary

Gulf news: Six doctors have been suspended in Abu Dhabi for breaching regulations related to controlled medications.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com