ക്രെഡിറ്റ് കാർഡ് ഉപയോഗത്തിന് അമിത പലിശ; ബാങ്ക് തുക തിരിച്ചു നൽകണമെന്ന് ഉത്തരവിട്ട് കോടതി

2015ലാ​ണ് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് കാ​ര്‍ഡ് പരാതിക്കാരന് ലഭിച്ചത്. അന്ന് മുതൽ 10 വർഷം തുടർച്ചയായി കാർഡ് ഉപയോഗിച്ച് വരുകയും കൃത്യസമയത്ത് പണം അടയ്ക്കുകയും ചെയ്തു. എന്നാൽ വിവിധ തരത്തിലുള്ള പലിശകളിലായി ബാങ്ക് നിരത്തരം ഇയാളുടെ അക്കൗണ്ടിൽ നിന്ന് പണം പിടിച്ചു കൊണ്ടേയിരുന്നു.
credit card
Abu Dhabi Court Orders Bank to Refund Unjust Credit Card Interest file
Updated on
1 min read

അബുദാബി: ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചതിന് പലിശയിനത്തിൽ ബാങ്ക് അകാരണമായി വാങ്ങിയ തുക തിരിച്ചു നൽകണമെന്ന് ഉത്തരവിട്ട് അബുദാബി കോടതി.

18,9873 ദി​ര്‍ഹം പരാതിക്കാരന് തി​രി​കെ ന​ല്‍കാ​ന്‍ കൊ​മേ​ഴ്‌​സ്യ​ല്‍ കോ​ട​തി ഉ​ത്ത​ര​വി​ട്ടു. ഉ​പ​ഭോ​ക്താ​വിന് നേ​രി​ട്ട സാ​മ്പ​ത്തി​ക, ധാ​ര്‍മി​ക ബു​ദ്ധി​മു​ട്ടു​ക​ള്‍ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി 25,000 ദി​ര്‍ഹം ബാങ്ക് നൽകണമെന്നും വിധിയിൽ പറയുന്നു.

credit card
ഒൻപത് വയസുകാരനെ പീഡിപ്പിച്ച കേസിലെ പ്രതിക്ക് വധശിക്ഷ

2015ലാ​ണ് ബാ​ങ്കി​ന്‍റെ ക്രെ​ഡി​റ്റ് കാ​ര്‍ഡ് പരാതിക്കാരന് ലഭിച്ചത്. അന്ന് മുതൽ 10 വർഷം തുടർച്ചയായി കാർഡ് ഉപയോഗിച്ച് വരുകയും കൃത്യസമയത്ത് പണം അടയ്ക്കുകയും ചെയ്തു. എന്നാൽ വിവിധ തരത്തിലുള്ള പലിശകളിലായി ബാങ്ക് നിരത്തരം ഇയാളുടെ അക്കൗണ്ടിൽ നിന്ന് പണം പിടിച്ചു കൊണ്ടേയിരുന്നു.

ഏറ്റവും ഒടുവിൽ പരാതിയുമായി ബാങ്കിനെ സമീപിച്ചപ്പോൾ 1,15,185 ദി​ര്‍ഹം കൂടി ഇനി അടയ്ക്കണമെന്നായിരുന്നു അധികൃതരുടെ മറുപടി. ഇതിനെതിരെ പരാതിക്കാരൻ കോടതിയെ സമീപിച്ചു.

credit card
നവജാത ശിശുവിന്റെ തലച്ചോറിൽ ക്ഷതം; ഡോക്ടർമാർ കുറ്റക്കാർ, 700,000 ദിർഹം നഷ്ടപരിഹാരം വിധിച്ച് ദുബൈ കോടതി

കോടതി വിഷയം പഠിച്ച് റിപ്പോർട് സമർപ്പിക്കാൻ ഒരു സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​നെ ഏർപ്പെടുത്തി. ക്രെ​ഡി​റ്റ് കാ​ര്‍ഡി​ന്റെ പ​ലി​ശ ഒ​മ്പ​ത് ശ​ത​മാ​ന​മാ​യി കണക്കാക്കി പരാതിക്കാരൻ അടച്ച തുകയും ബാങ്ക് വായ്പ നൽകിയ തുകയും തമ്മിൽ കണക്കു കൂട്ടി.

10,64,879 ദി​ര്‍ഹ​മാ​യി​രു​ന്നു പ​രാ​തി​ക്കാ​ര​ന്‍ ബാങ്കിൽ നിന്ന് വായ്പയായി എടുത്തത്. ഇയാൾ 2,65,484 ദി​ര്‍ഹം തിരിച്ചടച്ചതായും കണ്ടെത്തി. സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​ന്റെ റിപ്പോർട്ട് പരിഗണിച്ച് ബാങ്ക് അധികമായി ഈടാക്കിയ 1,15,185 ദിർഹം തിരിച്ചു നൽകാൻ കോടതി ഉത്തരവിടുക ആയിരുന്നു.

Summary

Gulf news: Abu Dhabi Court Orders Bank to Refund Unjust Credit Card Interest.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com