ദുബൈ: നവജാതശിശുവിന്റെ തലച്ചോറിൽ ഉണ്ടായ ക്ഷതത്തിന് കാരണക്കാർ ഡോക്ടർമാർ ആണെന്ന് ദുബൈ സിവിൽ കോടതി. തലച്ചോർ പ്രവർത്തനരഹിതമായതോടെ കുഞ്ഞിന് ഭക്ഷണം കഴിക്കാനോ നടക്കാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥയാണ്. ഇതിന് ആശുപത്രിയും ഡോക്ടർമാരും കുറ്റക്കാരാണ്. നഷ്ടപരിഹാരമായി 700,000 ദിർഹം മാതാപിതാക്കൾക്ക് നൽകണമെന്ന് ദുബൈ സിവിൽ കോടതി ഉത്തരവിട്ടു.
ഏഷ്യക്കാരായ രണ്ട് ഡോക്ടർമാരും ആശുപത്രി അധികൃതരും ചേർന്നാണ് നഷ്ടപരിഹാരം നൽകേണ്ടത്. പ്രസവ സമയത്ത് കുഞ്ഞിന്റെ ഹൃദയത്തിന്റെ പ്രവർത്തനം നീരീക്ഷിക്കുന്നതിൽ ഡോക്ടർമാർ പരാജയപ്പെട്ടു. കൃത്യമായ ഓക്സിജൻ ലഭിക്കാതെ വന്നതോടെ കുഞ്ഞിന്റെ തലച്ചോറിന് ക്ഷതം സംഭവിച്ചു.
കുഞ്ഞിന്റെ ഇപ്പോഴത്തെ അവസ്ഥയ്ക്ക് ഇതാണ് കാരണമെന്ന് കേസ് സംബന്ധിച്ച് പഠനം നടത്തിയ മെഡിക്കൽ ഡയബിലിറ്റി സംഘം കോടതിയെ അറിയിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നഷ്ടപരിഹാരം വിധിച്ചത്.
ഏഷ്യൻ പൗരന്മാരായ കുഞ്ഞിന്റെ മാതാപിതാക്കൾ 30 മില്യൺ ദിർഹം നഷ്ടപരിഹാരം ആവശ്യപ്പെട്ട് ആണ് സിവിൽ കേസ് ഫയൽ ചെയ്തത്. തന്റെ ഉടമസ്ഥതയിലുള്ളതെല്ലാം വിറ്റു കടത്തിലായെന്നും മകന്റെ ചികിത്സയ്ക്കായി പ്രതിവർഷം ഏകദേശം 2 മില്യൺ ദിർഹം ചിലവാകും.
കുട്ടിക്ക് 24 മണിക്കൂറും പരിചരണം, പ്രത്യേക ഭക്ഷണം, ആജീവനാന്ത ചികിത്സ എന്നിവ ആവശ്യമാണെന്നും പിതാവ് കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ച കോടതി 700,000 ദിർഹം നഷ്ടപരിഹാരമായി നൽകാൻ ഉത്തരവിടുക ആയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates