പാഴ്സൽ വിതരണത്തിന് ഡ്രോണ്‍; വിജയകരമായി പൂർത്തിയാക്കി അബുദാബി; ഇനി ചെറുവിമാനങ്ങൾ വരും

നാവിഗേഷൻ സംവിധാനമുപയോഗിച്ച് നടത്തിയ പരീക്ഷണം പൂർണ വിജയമായിരുന്നു എന്നും സ്മാർട്ട് മൊബിലിറ്റിയുടെ ആഗോള കേന്ദ്രമാക്കി അബുദാബിയെ മാറ്റുന്നതിൽ നിർണ്ണായകമായ നീക്കമാണ് ഇതെന്നും അധികൃതർ അറിയിച്ചു.
Drone delivery
Abu Dhabi ITC Trials Drone Parcel Delivery with LODD Autonomous wam
Updated on
1 min read

അബുദാബി: ഡ്രോൺ ഉപയോഗിച്ച് പാഴ്സലുകൾ ലക്ഷ്യസ്ഥാനത്ത് എത്തിക്കുന്ന സംവിധാനം വിജയകരമായി പരീക്ഷിച്ച് അബുദാബി. അൽ സംഹയിൽ നിന്ന് കിസാദിലേക്ക് ഡ്രോൺ വഴി പാഴ്സൽ അയച്ചാണ് പരീക്ഷണം പൂർത്തിയാക്കിയത്.

റോബട്ടിക് കൈകളോടുകൂടിയ ഡ്രോൺ ആണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. അബുദാബി ഇന്റഗ്രേറ്റഡ് ട്രാൻസ്പോർട്ട് സെന്ററും (ഐ ടി സി)യും 'ലോഡ് ഓട്ടോണമസു'മായി ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്.

Drone delivery
അബുദാബി കെ എം സി സിക്കെതിരെ ഫണ്ട് തിരിമറി ആരോപണം, നടപടി

നാവിഗേഷൻ സംവിധാനമുപയോഗിച്ച് നടത്തിയ പരീക്ഷണം പൂർണ വിജയമായിരുന്നു എന്നും സ്മാർട്ട് മൊബിലിറ്റിയുടെ ആഗോള കേന്ദ്രമാക്കി അബുദാബിയെ മാറ്റുന്നതിൽ നിർണ്ണായകമായ നീക്കമാണ് ഇതെന്നും അധികൃതർ അറിയിച്ചു.

സാധാരണ ഡെലിവറി സംവിധാനങ്ങൾക്ക് ദിവസങ്ങൾ കൊണ്ട് ചെയ്യുന്ന ജോലി ആണ് മണിക്കൂറുകൾ കൊണ്ട് ഡ്രോണുകൾ ചെയ്യുന്നത്. മരുന്നുകളും മാറ്റ് അത്യാവശ്യ സാധനങ്ങളും നിമിഷ നേരം കൊണ്ട് ലക്ഷ്യ സ്ഥാനങ്ങളിൽ എത്തിക്കാൻ ആകുമെന്ന് 'ലോഡ് ഓട്ടോണമസ്' സിഇഒ റാഷിദ് മത്തർ അൽ മനായി വ്യക്തമാക്കി.

Drone delivery
ലോകത്ത് ആദ്യം; ഡ്രോണുകളെ 'ലേസര്‍ വെപ്പണ്‍' ഉപയോഗിച്ച് വീഴ്ത്തി ഇസ്രയേല്‍, വിഡിയോ

അബുദാബിയിൽ വരും വർഷങ്ങളിൽ ചരക്ക് നീക്കത്തിന് നിർണ്ണായകമായ പങ്ക് വഹിക്കുക ഈ ഡ്രോൺ സംവിധാനം വഴി ആകും. ഡ്രോണുകൾക്ക് പുറമെ ചെറിയ ഹൈബ്രിഡ് ഓട്ടോണമസ് വിമാനങ്ങളും കമ്പനി തയ്യാറാക്കുണ്ട്. 'ഹിലി' എന്ന് പേരിട്ടിരിക്കുന്ന ഈ ചെറു വിമാനങ്ങൾക്ക് 250 കിലോ ഭാരം വരെ വഹിക്കാൻ കഴിയുമെന്നും അധികൃതർ അറിയിച്ചു.

Summary

Gulf news: Abu Dhabi's Integrated Transport Centre Completes Successful Parcel Delivery Drone Trial with LODD Autonomous.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com