എമിറാത്തി കോഫിയും ഈന്തപ്പഴവും; ഹോട്ടലുകളുടെ സ്വഭാവം മാറും, സന്ദര്‍ശകരെ 'അസ്സലായി' സ്വീകരിക്കാന്‍ അബുദാബി

Abu Dhabi
Abu Dhabi x
Edited By:
Updated on
1 min read

അബുദാബി: അബുദാബിയില്‍ സന്ദര്‍ശകരെ എമിറാത്തി സംസ്‌കാരവും പാരമ്പര്യവും അറിയിക്കാന്‍ ഹോട്ടലുകളില്‍ പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുകയാണ് ടൂറിസം വകുപ്പ്. 2027ന്റെ ആദ്യ പാദത്തില്‍ തന്നെ മാറ്റങ്ങള്‍ കൊണ്ടുവരാനാണ് തീരുമാനം. ഇതിന്റെ ഭാഗമായി അബുദാബിയിലെ ഹോട്ടലുകള്‍ക്കും ഹോട്ടല്‍ അപ്പാര്‍ട്ട്മെന്റുകള്‍ക്കുമായി അബുദാബി പുതിയ 'എമിറാത്തി ഹോസ്പിറ്റാലിറ്റി സ്റ്റാന്‍ഡേര്‍ഡ്‌സ്' അവതരിപ്പിച്ചു.

അതിഥി യാത്രയിലെ എട്ട് ഘട്ടങ്ങള്‍ ഉള്‍ക്കൊള്ളുന്ന 65 മാനദണ്ഡങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് പുതിയ മാറ്റമെന്ന് സാംസ്‌കാരിക, ടൂറിസം വകുപ്പ് (ഡിസിടി അബുദാബി) അറിയിച്ചു. അതിഥികള്‍ക്ക് പരമ്പരാഗത എമിറാത്തി കോഫിയും ഈന്തപ്പഴം, പ്രാദേശികമായ ചേരുവകള്‍ ഉപയോഗിച്ച് തയാറാക്കിയ പരമ്പരാഗത വിഭവങ്ങള്‍, യുഎഇ പൈതൃകവും ചരിത്രവും അറിയിക്കുന്ന അനുഭവങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളിക്കണമെന്നാണ് പുതിയ മാനദണ്ഡങ്ങള്‍.

Abu Dhabi
ദുബൈയുടെ അഞ്ച് വര്‍ഷത്തെ ടൂറിസ്റ്റ് വിസ; എങ്ങനെ അപേക്ഷിക്കാം, ആര്‍ക്കൊക്കെ അപേക്ഷിക്കാം

യുഎഇയുടെ പൈതൃകം, സംസ്‌കാരം, ചരിത്രം, അതിഥി സ്വീകരണം, എന്നിവയില്‍ ജീവനക്കാര്‍ക്ക് പരിശീലനം. എന്നിവയും മാനദണ്ഡങ്ങളില്‍ ഉള്‍പ്പെടുന്നു. അബുദാബിയുടെ ഹോസ്പിറ്റാലിറ്റി മേഖലയ്ക്കുള്ളില്‍ യുഎഇയുടെ ദേശീയ ഐഡന്റിറ്റി ശക്തിപ്പെടുത്തുകയാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ഡിസിടി അബുദാബി പറഞ്ഞു.

നാഷണല്‍ പ്രോജക്ട് ഓഫീസുമായി സഹകരിച്ചും ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ഫോര്‍ എംപവര്‍മെന്റ് ഓഫ് എമിറാത്തി ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് സൊസൈറ്റിയുടെ നാഷണല്‍ ഐഡന്റിറ്റി കമ്മിറ്റിയുടെ പിന്തുണയോടെയുമാണ് പുതിയ മാനദണ്ഡങ്ങള്‍ കൊണ്ടുവന്നത്. സന്ദര്‍ശകര്‍ക്ക് എമിറേറ്റിന്റെ സംസ്‌കാരത്തിലും പാരമ്പര്യത്തിലും വേരൂന്നിയ അനുഭവം നല്‍കിക്കൊണ്ട് അബുദാബിയുടെ ടൂറിസം സ്ട്രാറ്റജി 2030 ന്റെ ലക്ഷ്യങ്ങള്‍ കൈവരിക്കുകയാണ് ലക്ഷ്യം.

Abu Dhabi
ഇനി 'റോബോട്ട് പൊലീസ്' ഇറങ്ങും; എഐ റോബോട്ടുകളെ നിയോഗിച്ച് ദുബൈ പൊലീസ്
Abu Dhabi
ഒരു പരുന്തിന്റെ വില കേട്ടാല്‍ ഞെട്ടും! അബുദാബിയില്‍ റെക്കോര്‍ഡിട്ട് ഗൈര്‍ പ്യുവര്‍ അള്‍ട്രാ വൈറ്റ്, വിഡിയോ
Summary

Abu Dhabi launches Emirati hospitality standards for hotels

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com