ആ സന്ദേശം അബുദാബി പൊലീസിന്റേത് അല്ല; ലിങ്ക് തുറന്നാൽ പണം നഷ്ടമാകും

ഇരകളെ വിശ്വസിപ്പിക്കാനായി പലപ്പോഴും പൊലീസിന്റെ ഔദ്യോഗിക ലോഗോ ഉൾപ്പെടെ ഉപയോഗിച്ച് വ്യാജ വെബ്സൈറ്റുകളും തട്ടിപ്പുകാർ നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
Abu Dhabi Police
Abu Dhabi Police issue warning over fake traffic fine linkAbu Dhabi Police/x
Updated on
1 min read

അബുദാബി: അപരിചിതർ അയയ്ക്കുന്ന സന്ദേശങ്ങളിൽ വരുന്ന ലിങ്കുകൾ തുറക്കരുതെന്ന് ഓർമ്മപ്പെടുത്തി അബുദാബി പൊലീസ്. സൈബർ തട്ടിപ്പുകൾ വർധിച്ചു വരുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പുമായി പൊലീസ് രംഗത്ത് എത്തിയത്. അടുത്തിടെ പൊലീസിന്റെ പേരിൽ ഉൾപ്പെടെ ഇത്തരത്തിലുള്ള സന്ദേശങ്ങൾ വരുകയും അതിലൂടെ നിരവധിപ്പേരുടെ പണം നഷ്ടമാകുകയും ചെയ്തിരുന്നു.

Abu Dhabi Police
യുഎഇ - ഒമാൻ യാത്രയ്ക്ക് വെറും ഒന്നര മണിക്കൂർ; 15,000 ടൺ ചരക്കുകൾ ഒറ്റ യാത്രയിൽ എത്തിക്കും; ഹഫീത് റെയിൽ പദ്ധതിക്കു തുടക്കം

നിങ്ങളുടെ വാഹനം ട്രാഫിക് നിയമങ്ങൾ ലംഘിച്ചു എന്നും അതിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ എന്നായിരുന്നു പലർക്കും ലഭിച്ച സന്ദേശം. ഇതിൽ ക്ലിക്ക് ചെയ്യുന്നതോടെ വ്യക്തിഗത വിവരങ്ങൾ, അക്കൗണ്ട് വിവരങ്ങൾ, പാസ്‌വേഡുകൾ എന്നിവ തട്ടിപ്പുകാർക്ക് ലഭിക്കുകയും അതുപയോഗിച്ച് അവർ ഇരകളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിന്ന് പണം പിൻവലിക്കുകയും ചെയ്യും.

Abu Dhabi Police
അമ്മയെ ഉപദ്രവിച്ച പെൺമക്കൾ 30,000 ദിർഹം നഷ്ടപരിഹാരം നൽകണമെന്ന് ദുബൈ കോടതി

ഇരകളെ വിശ്വസിപ്പിക്കാനായി പലപ്പോഴും പൊലീസിന്റെ ഔദ്യോഗിക ലോഗോ ഉൾപ്പെടെ ഉപയോഗിച്ച് വ്യാജ വെബ്സൈറ്റുകളും തട്ടിപ്പുകാർ നിർമ്മിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ഈ വ്യാജ വെബ്സൈറ്റിലൂടെ ട്രാഫിക്ക് പിഴകൾ അടയ്ക്കാൻ ശ്രമിച്ചവർക്കും പണം നഷ്ടമായിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ നടന്നാൽ ഉടൻ തന്നെ അബുദാബി പൊലീസിന്റെ

ടോൾ-ഫ്രീ നമ്പർ 8002626 ൽ വിളിച്ചു അറിയിക്കുകയോ aman@adpolice.gov.ae എന്ന ഇമെയിൽ ഐഡിയിൽ വിവരമറിയിക്കുകയോ ചെയ്യണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.

Summary

Gulf news: Abu Dhabi Police issue warning over fake traffic fine link.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com