അബുദാബി: കോടിക്കണക്കിന് രൂപ മൂല്യമുള്ള രാസലഹരി രാജ്യത്തേക്ക് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അബുദാബി പൊലീസ്. 377 കിലോഗ്രാം ക്രിസ്റ്റൽ മെത്ത് എന്ന രാസലഹരിയാണ് പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് ഏഷ്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. അബുദാബി പൊലീസും നാഷണൽ ഡ്രഗ് കൺട്രോൾ സർവീസും സംയുക്തമായാണ് പരിശോധന നടത്തിയത്.
തയ്യൽ മിഷനുകളിൽ എണ്ണ ഒഴിക്കാൻ ഉപയോഗിക്കുന്ന ക്യാനുകളിലാണ് സംഘം രാസലഹരി നിറച്ചത്. തുടർന്ന് വലിയ ബോക്സിൽ ക്യാനുകൾ നിറച്ചു. ഇവ പാഴ്‌സൽ ആയി രാജ്യത്തേക്ക് ഇറക്കാൻ ആയിരുന്നു പദ്ധതി. പക്ഷെ ലോഡുകൾ വളരെ സൂക്ഷിച്ചു ഇറക്കുന്നത് ശ്രദ്ധയിൽപെട്ട ഉദ്യോഗസ്ഥർക്ക് സംശയം തോന്നുകയും പാഴ്‌സൽ തുറന്ന് പരിശോധിക്കുകയും ചെയ്തതോടെയാണ് രാസലഹരി കണ്ടെത്തിയത്.
രാജ്യത്തേക്ക് ലഹരി കടത്താനായി പുതിയ മാർഗങ്ങൾ ഉപയോഗിക്കുന്നതായും മയക്കുമരുന്ന് വിൽപ്പന ഗൾഫ് മേഖലയിലുടനീളം വർധിച്ചുവരുന്നു എന്നതിന്റെ കൃത്യമായ തെളിവാണ് ഇതെന്നും ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ലഹരി മരുന്നുമായി ബന്ധപ്പെട്ട വിവരങ്ങൾ ലഭിക്കുന്നവർ 8002626 എന്ന ഹോട്ട്‌ലൈനിൽ നേരിട്ട് വിവരം അറിയികാണാമെന്ന് അബുദബി പൊലീസ് അഭ്യർത്ഥിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates