'ബോംബ് റെഡ് 430'; സൗദിയില്‍ നിന്ന് ഡല്‍ഹിയിലേക്കു വന്ന വിമാനത്തിന് ഭീഷണി, കൈയ്യക്ഷരം പരിശോധിച്ചു, കാബിന്‍ ക്രൂ നിരീക്ഷണത്തില്‍

Air India Express Bomb Threat Note: Crew Member, Passenger Under Prob
Air India Express
Edited By:
Updated on
1 min read

ന്യൂഡല്‍ഹി: ബോംബ് ഭീഷണിയെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം തിരിച്ചുവിട്ട സംഭവത്തില്‍ നിര്‍നായക വിവരങ്ങള്‍ പുറത്ത്. കഴിഞ്ഞ തിങ്കളാഴ്ച സൗദിയിലെ ദമാമില്‍ നിന്ന് ഡല്‍ഹിയിലേക്കു വന്ന വിമാനത്തിലായരുന്നു സംഭവം. വിമാനത്തില്‍ നിന്ന് കറുത്ത മഷിയില്‍ 'bomb red 430' എന്നെഴുതിയ ടിഷ്യൂപേപ്പര്‍ കണ്ടെത്തുകയായിരുന്നു. അഹമ്മദാബാദില്‍ അടിയന്തരമായി ഇറക്കിയ വിമാനത്തില്‍ സംശയകരമായി ഒന്നും കണ്ടെത്താനായില്ല.

ശുചിമുറിയില്‍നിന്നു കണ്ടെത്തിയ കുറിപ്പിലെ കയ്യക്ഷരം വിമാനത്തിലുള്ളവരുടേതുമായി ഒത്തുനോക്കിയിരുന്നു. വിമാനത്തിലുണ്ടായിരുന്ന 32 യാത്രക്കാര്‍, കാബിന്‍ ക്രൂ അംഗങ്ങള്‍, പൈലറ്റുമാര്‍ എന്നിവരുടെ കയ്യക്ഷരവും പരിശോധിച്ചു.

Air India Express Bomb Threat Note: Crew Member, Passenger Under Prob
പ്രവാസികള്‍ക്ക് നേട്ടം; സൗദിയില്‍ ഈ സേവനങ്ങള്‍ ഒരു വര്‍ഷത്തേക്ക് സൗജന്യം

ഓരോ യാത്രക്കാരന്റെ കയ്യക്ഷരവും 6 ടിഷ്യു പേപ്പറുകളില്‍ വീതമാണ് ശേഖരിച്ചത്. കുറിപ്പിലെ എഴുത്തും വിമാനത്തിലുണ്ടായിരുന്ന എട്ട് ക്രൂ അംഗങ്ങളില്‍ ഒരാളുടെ എഴുത്തും തമ്മില്‍ 60 മുതല്‍ 70 ശതമാനം സാമ്യം ഉണ്ടെന്ന് പ്രാഥമിക കൈയക്ഷര പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.

ഇതിനു പിന്നാലെ കാബിന്‍ ക്രൂ അംഗം അന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. വിമാനയാത്രയ്ക്കിടെ വിമാനത്തിന്റെ ടോയ്ലറ്റില്‍ പലതവണ എത്തിയ ഒരു യാത്രക്കാരനെയും അന്വേഷ സംഘം ചോദ്യം ചെയ്യുന്നുണ്ട്. വാഷ്റൂമിനുള്ളില്‍ കുറിപ്പ് ആരാണ് വെച്ചതെന്ന് കണ്ടെത്താനുള്ള ശ്രമത്തില്‍ പൊലീസ് ഇരുവരുടെയും നീക്കങ്ങള്‍ പരിശോധിച്ചുവരികയാണ്. എന്നാല്‍ ഭീഷണിക്കുറിപ്പ് എഴുതിയത് ഇവരില്‍ ആരാണെന്നു സ്ഥിരീകരിച്ചിട്ടില്ല. അന്വേഷണവുമായി സഹകരിക്കുന്നുണ്ടെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

Air India Express Bomb Threat Note: Crew Member, Passenger Under Prob
വിദേശത്ത് തൊഴില്‍ വാഗ്ദാനം; തട്ടിപ്പില്‍ വീഴരുതേ, അംഗീകൃത ഏജന്‍സിയെ എങ്ങനെ തിരിച്ചറിയാം
Air India Express Bomb Threat Note: Crew Member, Passenger Under Prob
ബിഗ് ടിക്കറ്റില്‍ മലയാളിക്ക് 'സമ്മാനപ്പെരുമഴ'; ലാന്‍ഡ് റോവര്‍ ഡിഫന്‍ഡര്‍ സമ്മാനം, 15 മില്യണ്‍ ദിര്‍ഹം പാക് സ്വദേശിക്ക്
Summary

Air India Express Bomb Threat Note: Crew Member, Passenger Under Prob

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com