

അജ്മാൻ: എമിറേറ്റിന്റെ മാനവ വിഭവശേഷി നിയമം വികസിപ്പിക്കുന്നതിനുള്ള പൊതുതത്ത്വങ്ങൾക്ക് അജ്മാൻ എക്സിക്യൂട്ടീവ് കൗൺസിൽ അംഗീകാരം നൽകി.ഇതിനെ തുടർന്ന് അജ്മാനിലെ ജീവനക്കാർക്ക് ജോലിയിൽ കൂടുതൽ സൗകര്യങ്ങൾ ലഭിക്കും.
അജ്മാൻ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ഷെയ്ഖ് അമ്മാർ ബിൻ ഹുമൈദ് അൽ നുഐമിയാണ് അധ്യക്ഷനായ കൗൺസിലാണ് ഈ തീരുമാനങ്ങൾ എടുത്തിരിക്കുന്നത്.
സൗകര്യപ്രദമായ ജോലി സംവിധാനങ്ങൾ
ജീവനക്കാരുടെ ക്ഷേമം മെച്ചപ്പെടുത്തുന്നതിനും കുടുംബ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ലക്ഷ്യമിട്ടുള്ള സൗകര്യപ്രദമായ ജോലി സമയവും വീട്ടിലിരുന്ന് ജോലി ചെയ്യാൻ അനുവദിക്കുന്ന തരത്തിലുള്ള വിദൂര ജോലി അവസരങ്ങളും പുതിയ ചട്ടക്കൂട് മുന്നോട്ട് വെക്കുന്നു.
കുടുംബ സൗഹൃദ അവധി
രക്ഷാകർതൃ, പ്രസവാവധി, കുട്ടി ജനിക്കുമ്പോൾ പിതാവിന് നൽകുന്ന അവധി, വിവാഹം, മരണാനന്തര അവധി എന്നിങ്ങനെ അവധികൾ നിയമത്തിൽ ഉൾപ്പെടുന്നു. ഭിന്നശേഷിയുള്ളവരുടെ പരിചരണത്തിനായി പരിചരണ അവധിയും പുതിയ നിയമത്തിൽ അനുവദിക്കുന്നു.
മാതാപിതാക്കൾക്കും പരിചരണം നൽകുന്നവർക്കും പ്രത്യേക വ്യവസ്ഥകൾ നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഗർഭിണികളായവർ, അഞ്ചോ അതിലധികമോ കുട്ടികളെ വളർത്തുന്നവരോ ആയ ജീവനക്കാർക്ക് ജോലി സമയ ക്രമത്തിനെ സൗകര്യപ്രദമായി നിലയിൽ ഉപയോഗിക്കുന്നതിനുള്ള അനുമതി പ്രയോജനപ്പെടുത്താം, ഇത് സന്തുലിതവും, എല്ലാവരെയും ഉൾക്കൊള്ളുന്നതും, പിന്തുണ നൽകുന്നതുമായ ഒരു തൊഴിൽ അന്തരീക്ഷം സൃഷ്ടിക്കുന്നതിനുള്ള അജ്മാന്റെ പ്രതിജ്ഞാബദ്ധതയുടെ ഭാഗമായി നടപ്പാക്കുന്നതാണ് എന്ന് ഗൾഫ് ന്യൂസ് റിപ്പോർട്ടിൽ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates