വാഹനമിടിച്ച് കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് പരിക്ക്; 55 ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്ന് കോ​ട​തി

സംഭവ സമയത്ത് വാ​ഹ​ന​മോ​ടി​ച്ചിരുന്ന വ്യ​ക്തി​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ചേ​ർ​ന്നാ​ണ് ഈ ​തു​ക ന​ൽ​കേ​ണ്ട​ത്. ഇതിന് പുറമെ മെ​ഡി​ക്ക​ൽ ഫീ​സ്, കോടതി ചെലവ് എ​ന്നി​വ​യും പ്രതിയിൽ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.
Bahrain Court
Bahrain Court Orders 25,097 Dinar Compensation to Injured Pedestrian file
Updated on
1 min read

മനാമ: കാ​റി​ടി​ച്ച് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കാ​ൽ​ന​ട​യാ​ത്ര​ക്കാ​ര​ന് 25,097 ബ​ഹ്‌​റൈ​നി ദിനാ​ർ (55 ലക്ഷം രൂ​പ) നഷ്ടപരിഹരം നൽകണമെന്ന് ബഹ്‌റൈൻ കോ​ട​തി. സംഭവ സമയത്ത് വാ​ഹ​ന​മോ​ടി​ച്ചിരുന്ന വ്യ​ക്തി​യും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​യും ചേ​ർ​ന്നാ​ണ് ഈ ​തു​ക ന​ൽ​കേ​ണ്ട​ത്. ഇതിന് പുറമെ മെ​ഡി​ക്ക​ൽ ഫീ​സ്, കോടതി ചെലവ് എ​ന്നി​വ​യും പ്രതിയിൽ നിന്നും ഈടാക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

Bahrain Court
വര്‍ഷങ്ങള്‍ക്ക് ശേഷം ബഹ്‌റൈനില്‍ ജോലി ചെയ്ത കടയിലെത്തി അസീസ്; കണ്ടതും കെട്ടിപ്പിടിച്ച് കൂട്ടുകാരന്‍; വന്ന വഴി മറക്കാത്ത നടന്‍!

വാഹനമോടിച്ചിരുന്ന വ്യക്തിയുടെ അശ്രദ്ധ കാരണമാണ് കാൽനടക്കാരന് അപകടം സംഭവിച്ചത്. അപകടത്തിൽ കാൽനടക്കാരന്റെ താടിയെല്ല് പൊട്ടുകയും ഓർമ ശക്തി ഭാഗികമായി നഷ്ടപ്പെടുകയും ഇയാളുടെ ശരീരം 40 ശതമാനം തളർന്നു പോകുകയും ചെയ്തു. 25 ദിവസമാണ് കാൽനടക്കാരൻ ആശുപത്രിയിലെ ഐ സി യുവിൽ ചികിത്സയിൽ കഴിഞ്ഞത്.

Bahrain Court
കാലാവധി കഴിഞ്ഞ വസ്തുക്കൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കി വിറ്റു; റെസ്റ്റോറന്റ് ഉടമയ്ക്ക് തടവും പിഴയും ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി

തുടർന്ന് ഇയാൾ ഡ്രൈ​വ​ർ​ക്കും ഇ​ൻ​ഷു​റ​ൻ​സ് ക​മ്പ​നി​ക്കു​മെ​തി​രെ സി​വി​ൽ കേ​സ് ഫ​യ​ൽ ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ കേസിന്റെ വിചാരണക്കിടെ മുൻപും സമാനമായ കേസുകളിൽ പ്രതി ശിക്ഷ അനുഭവിച്ചിരുന്നു എന്ന് കോടതി കണ്ടെത്തി. ഇതോടെയാണ് പ്രതിക്ക് കനത്ത പിഴ ശിക്ഷ കോടതി വിധിച്ചത്.

Summary

Gulf news: Bahrain Court Orders Compensation of 25,097 Dinars to Pedestrian Seriously Injured in Car Accident.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com