അഞ്ച് കുട്ടികളുടെയും അച്ഛൻ അയാളല്ല; ജനിതക പരിശോധനാഫലം നെഗറ്റിവ്; ബഹ്‌റൈൻ ശരിയത് കോടതി വിധി ഇങ്ങനെ

40 വർഷമായി ബഹ്‌റൈൻ പൗരനും ഭാര്യയും കല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കുക ആയിരുന്നു. ഇവർക്ക് അഞ്ചു കുട്ടികളും ഉണ്ടായി. ഇതിനിടയിലാണ് ബഹ്‌റൈൻ സ്വദേശിയ്ക്ക് വന്ധ്യതാ പ്രശ്നം ഉണ്ടെന്ന് കണ്ടെത്തുകയും കുട്ടികളുടെ പിതൃത്വത്തെപറ്റി സംശയം ഉണ്ടാകുകയും ചെയ്തു.
Bahrain Court
Bahrain Court Strips Man’s Paternity of Five Children After DNA Test Revelation@nickmangwana
Updated on
1 min read

ബഹ്‌റൈൻ: മുൻ ഭാര്യയുടെ അഞ്ച് കുട്ടികളുടെ പിതൃത്വത്തെപറ്റിയുള്ള പരാതിയിൽ ബഹ്‌റൈൻ പൗരന് അനുകൂലമായി വിധി പറഞ്ഞ് ശരിയത് കോടതി. ജനിതക പരിശോധന ഫലത്തിന്റെ അടിസ്ഥാനത്തിൽ അഞ്ച് കുട്ടികളുടെയും പിതാവ് ബഹ്‌റൈൻ പൗരനല്ലെന്ന് തെളിഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ കുട്ടികൾ ബഹ്‌റൈനിലെ പൗരന്മാർ അല്ലെന്നും കോടതി വ്യക്തമാക്കി.

Bahrain Court
വാഹനമിടിച്ച് യുവതി മരിച്ച സംഭവം; 48 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകണമെന്ന് ദുബൈ കോടതി

ഇതോടെ ഈ കുട്ടികളുടെ പൗരത്വ രേഖകളും പാസ് പോർട്ട് അടക്കമുള്ളവ ഉടൻ റദ്ദാക്കണമെന്നും കോടതി വിധിയിൽ പറയുന്നുണ്ട്. 40 വർഷമായി ബഹ്‌റൈൻ പൗരനും ഭാര്യയും കല്യാണം കഴിച്ചു ഒരുമിച്ച് ജീവിക്കുക ആയിരുന്നു. ഇവർക്ക് അഞ്ചു കുട്ടികളും ഉണ്ടായി. ഇതിനിടയിലാണ് ബഹ്‌റൈൻ സ്വദേശിയ്ക്ക് വന്ധ്യതാ പ്രശ്നം ഉണ്ടെന്ന് കണ്ടെത്തുകയും കുട്ടികളുടെ പിതൃത്വത്തെപറ്റി സംശയം ഉണ്ടാകുകയും ചെയ്തു. തുടർന്ന് നിയമപരമായി വിവാഹമോചനം നേടി. എന്നാൽ കുട്ടികളുടെ അച്ഛൻ ബഹ്‌റൈൻ പൗരൻ ആണെന്ന് വാദവുമായി മുൻ ഭാര്യ കോടതിയെ സമീപിച്ചു.

Bahrain Court
കുറോമി വേണ്ട, ലബുബു കുഴപ്പക്കാരനല്ല; ഒമാനിൽ പാവകൾ പിടിച്ചെടുത്തു

കോടതി ജനിതക പരിശോധന നടത്താൻ ഉത്തരവിടുകയും ചെയ്തു. പരിശോധന ഫലത്തിൽ കുഞ്ഞുങ്ങൾ ഇയാളുടേത് അല്ലെന്ന് കണ്ടെത്തി. ഇതേത്തുടർന്നാണ് ബഹ്‌റൈൻ പൗരത്വവുമായി ബന്ധപ്പെട്ട എല്ലാം രേഖകളും കുട്ടികളുടെ പേരിൽ നിന്ന് നീക്കം ചെയ്യാൻ കോടതി ഉത്തരവിട്ടത്.

Summary

Gulf news: Bahrain Court Nullifies Paternity of Five Children After DNA Test Uncovers 40-Year Deception.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com