ഇ​-സിഗരറ്റുകൾ നിരോധിക്കാനൊരുങ്ങി ബ​ഹ്‌​റൈ​ൻ

ഇ​ല​ക്ട്രോ​ണി​ക് സിഗരറ്റിന്റെ യുവാക്കളുടെയും കുട്ടികളുടെയും ഉപയോഗം ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ​ഗ്ധ​ർ​ക്കു​മി​ട‍യി​ൽ വലിയ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇവയിൽ ശ്വാ​സ​കോ​ശ​ത്തി​നും പ്ര​തി​രോ​ധ​ശേ​ഷി​ക്കും ദോ​ഷ​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു.
 E-Cigarettes
Bahrain Parliament to Discuss Ban on E-Cigarettes and Vapes@SantiagoBossa2
Updated on: 
1 min read

ബ​ഹ്‌​റൈ​ൻ: ഇ​ല​ക്ട്രോ​ണി​ക് സിഗരറ്റുമായി ബന്ധപ്പെട്ട ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ വി​ൽ​പ​ന​യും വി​ത​ര​ണ​വും നി​രോ​ധി​ക്കാ​നുള്ള നടപടികളുമായി ബ​ഹ്‌​റൈ​ൻ. ഇതുമായി ബന്ധപ്പെട്ട് പു​തി​യ നിയമം വേണമെന്ന ആവശ്യം പാർലമെന്റിൽ ശക്തമായി ഉന്നയിക്കുമെന്ന് എംപിമാർ അറിയിച്ചു.

 E-Cigarettes
ആയുസിനെ കാര്‍ന്നുതിന്നുന്ന പുകവലി; ഒരു സി​ഗരറ്റ് പുരുഷന്മാർക്ക് നഷ്ടപ്പെടുത്തുന്നത് 17 മിനിറ്റ്, സ്ത്രീകൾക്ക് 22ഉം

ഈ ​ഉ​ൽപ്പ​ന്ന​ങ്ങ​ൾ സൃഷ്ടിക്കുന്ന അ​പ​ക​ട​ങ്ങ​ളി​ൽ​ നി​ന്ന് യു​വാ​ക്ക​ളെ​യും കു​ട്ടി​ക​ളെ​യും സം​ര​ക്ഷി​ക്കു​ക എന്നതാണ് ലക്ഷ്യമെന്ന് എം.​പി ജ​ലാ​ൽ കാ​സിം അ​ൽ മ​ഹ്ഫൂ​ദ് വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട ക​ര​ട് നി​യ​മം തയ്യാറാക്കി കഴിഞ്ഞു. അ​ടു​ത്ത പാ​ർ​ല​മെൻറ് സെ​ഷ​നി​ൽ ഈ ​ക​ര​ട് നി​യ​മം ചർച്ച ചെയ്യും. ഇ​ല​ക്ട്രോ​ണി​ക് സിഗരറ്റിന്റെ യുവാക്കളുടെയും കുട്ടികളുടെയും ഉപയോഗം ര​ക്ഷി​താ​ക്ക​ൾ​ക്കും വി​ദ​ഗ്ധ​ർ​ക്കു​മി​ട‍യി​ൽ വലിയ ആ​ശ​ങ്ക​ക​ൾ ഉ​യ​ർ​ത്തു​ന്നു​ണ്ട്. ഇവയിൽ ശ്വാ​സ​കോ​ശ​ത്തി​നും പ്ര​തി​രോ​ധ​ശേ​ഷി​ക്കും ദോ​ഷ​ക​ര​മാ​യ രാ​സ​വ​സ്തു​ക്ക​ൾ അ​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും അദ്ദേഹം പറഞ്ഞു.

 E-Cigarettes
എന്താണ് ജെൻ സിയുടെ 'ഫ്രിഡ്ജ് സി​ഗരറ്റ്'? മാതാപിതാക്കൾ അറിഞ്ഞിരിക്കണം

വിവിധ ഫ്ലേ​വ​റു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി​യു​ള്ള പരസ്യങ്ങളും ഈ ​ഉ​ൽപ്പ​ന്ന​ങ്ങൾക്ക് യു​വാ​ക്ക​ൾ​ക്കി​ട​യി​ൽ വ​ള​രെ പ്ര​ചാ​ര​ണം ലഭിക്കുന്നതിന് കാരണമായിട്ടുണ്ട്. പ​ര​മ്പ​രാ​ഗ​ത സി​ഗ​ര​റ്റു​ക​ൾ​ക്ക് പകരമുള്ള സു​ര​ക്ഷി​ത​മാ​യ ബദൽ മാർഗമെന്ന് നിലയിലാണ് മാർക്കറ്റിൽ ഇ- സിഗരറ്റുകൾ വിൽപന നടത്തുന്നത്. ഇത് അവസാനിപ്പിക്കാൻ വേണ്ട നടപടികൾ സർക്കാർ സ്വീകരിക്കണമെന്നും എം.​പി ജ​ലാ​ൽ കാ​സിം പറഞ്ഞു.

Summary

GULF NEWS: Bahrain Parliament to Discuss Ban on E-Cigarettes and Vapes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com