സ്വകാര്യ മേഖലയിലെ ജീവനക്കാരുടെ പ്ര​സ​വാ​വ​ധി വർധിപ്പിക്കില്ല; നിർദേശം തള്ളി ബഹ്‌റൈൻ

അവധി വർധിപ്പിച്ചാൽ സ്വകാര്യ മേഖലയിൽ വനിതകളെ നിയമിക്കുന്നതിൽ നിന്ന് കമ്പനികൾ പിന്മാറാനും സാധ്യതയുണ്ട്. ഇത് തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ്ത്രീ ​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള രാജ്യത്തിന്റെ ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ളെ തകർക്കുമെന്നും സ​ർ​ക്കാ​ർ വ്യക്തമാക്കി.
pregnant woman
Bahrain Rejects Increase in Paid Maternity Leave for Domestic Workers file
Updated on
1 min read

മനാമ: സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ർ​ക്ക് ശ​മ്പ​ള​ത്തോ​ടു​കൂ​ടി​യ പ്ര​സ​വാ​വ​ധി വർധിപ്പിക്കണം എന്ന ആവശ്യം ബഹ്‌റൈൻ സർക്കാർ തള്ളി. നിലവിൽ 60 ദിവസത്തെ അവധി നൽകുന്നുണ്ട്. അത് തുടരുമെന്നും അവധി ദിനങ്ങൾ കൂട്ടാനുള്ള ആവശ്യം ഇപ്പോൾ പരിഗണിക്കാൻ ആകില്ലെന്നും സർക്കാർ വ്യക്തമാക്കി.

pregnant woman
വർക്ക് ഷോപ്പിലെ ടയർ പൊട്ടിത്തെറിച്ച് യുവാവ് മരിച്ച സംഭവം; സൂപ്പർവൈസർക്ക് തടവ് ശിക്ഷ വിധിച്ച് ബഹ്‌റൈൻ കോടതി

ഗൾഫ് രാജ്യങ്ങളിലെ പ്ര​സ​വാ​വ​ധി സംബന്ധിച്ചുള്ള മാറ്റങ്ങൾ ബഹ്‌റൈനിലും വരുത്തണമെന്ന ഉദ്ദേശത്തോടെയാണ് എം പി മാർ പാർലമെന്റിൽ നിർദേശമായി അവതരിപ്പിച്ചത്. പൊ​തു-​സ്വ​കാ​ര്യ മേ​ഖ​ല​ക​ളിലെ ജീവനക്കാർക്ക് തൊഴിലിടങ്ങളിൽ തുല്യത ഉറപ്പ് വരുത്താൻ ഇതിലൂടെ കഴിയുമെന്നും എംപി മാർ പാർലമെന്റിൽ സമർപ്പിച്ച നിർദേശത്തിൽ പറയുന്നു.

pregnant woman
ഡെലിവറി ബൈക്കുകൾ അതിവേഗ പാതയിൽ വേണ്ട; നിയന്ത്രണം കർശനമാക്കി ദുബൈ

എന്നാൽ ഈ നിർദേശം ചെ​റു​കി​ട സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​ക സാ​മ്പ​ത്തി​ക ബാ​ധ്യ​ത ഉണ്ടാക്കുമെന്നും നിലവിൽ നൽകുന്ന അവധി കൃത്യമായ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് നൽകുന്നത് എന്നുമാണ് സർക്കാർ വാദം.

മാത്രവുമല്ല, അവധി വർധിപ്പിച്ചാൽ സ്വകാര്യ മേഖലയിൽ വനിതകളെ നിയമിക്കുന്നതിൽ നിന്ന് കമ്പനികൾ പിന്മാറാനും സാധ്യതയുണ്ട്. ഇത് തൊ​ഴി​ൽ മേ​ഖ​ല​യി​ലെ സ്ത്രീ ​പ​ങ്കാ​ളി​ത്തം വ​ർ​ധി​പ്പി​ക്കാ​നു​ള്ള രാജ്യത്തിന്റെ ദീ​ർ​ഘ​കാ​ല ല​ക്ഷ്യ​ങ്ങ​ളെ തകർക്കുമെന്നും സ​ർ​ക്കാ​ർ വ്യക്തമാക്കി.

Summary

Gulf news: Bahrain Rejects Increase in Paid Maternity Leave for Private Sector Workers.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com