ബഹ്റൈൻ: ഗതാഗത നിയമങ്ങൾ കർശനമായി നടപ്പിലാക്കാനൊരുങ്ങി ബഹ്റൈൻ. ഇതിനായി 500 അത്യാധുനിക സ്മാർട്ട് ക്യാമറകൾ വിവിധ ഇടങ്ങളിൽ സ്ഥാപിക്കും.ഗതാഗതനിയമലംഘനങ്ങൾ കണ്ടെത്താൻ കഴിവുള്ള ക്യാമറകളാണ് ഇവ. ഇതിലൂടെ ട്രാഫിക് നിയമങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനും പൊതുസുരക്ഷ വർധിപ്പിക്കാനും കഴിയുമെന്നാണ് അധികൃതർ പറയുന്നത്.
സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുക,റെഡ് ലൈറ്റ് മുറിച്ചുകടക്കുക, അമിത വേഗത്തിൽ വാഹനമോടിക്കുക തുടങ്ങിയ വിവിധ നിയമലംഘനങ്ങൾ ഈ ക്യാമറകളിലൂടെ കണ്ടെത്താൻ കഴിയും. നിയമലംഘനം കണ്ടെത്തിയാൽ മിനിറ്റുകൾക്കുള്ളിൽ നടപടികളുണ്ടാകും. അടുത്തിടെ ബഹ്റൈനിൽ റോഡ് നിയമങ്ങൾ പുതുക്കിയിരുന്നു. നിയമലംഘകർക്ക് കനത്ത പിഴ ശിക്ഷയാണ് പുതിയ നിയമത്തിൽ ഉള്ളത്.
പൊതുജനങ്ങളിൽ ഗതാഗത നിയമങ്ങളെക്കുറിച്ചുള്ള അവബോധം വർധിപ്പിക്കാനും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗതസംസ്കാരം വളർത്തുന്നതിന്റെയും ഭാഗമായി ആണ് ക്യാമറകൾ സ്ഥാപിച്ചത്. സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള നിരീക്ഷണവും സുരക്ഷാ പട്രോളിങ്ങുകളിലൂടെയുള്ള ഫീൽഡ് പരിശോധനകളും ബോധവത്കരണ പരിപാടികളും ഇനിയും തുടരുമെന്ന് അധികൃതർ അറിയിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates