ബ്ലാക്ക് പോയിന്റ് കുറയ്ക്കാം,ലൈസൻസ് തിരിച്ചെടുക്കാം; വമ്പൻ ഓഫർ പ്രഖ്യാപിച്ച് അബുദാബി പൊലീസ്

എട്ട് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാനും ലൈസൻസ് റദ്ദാക്കിയിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുവാനുമാണ് അവസരം. ഇതിനായി അബുദാബി പൊലീസ് സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവത്കരണ ക്ലാസുകളിൽ പണമടച്ചു പങ്കെടുത്താൽ മാത്രം മതി.
Abu Dhabi Police
Abu Dhabi Police to Provide Traffic Black Points Reduction Service at ADIHEX 2025Abu Dhabi Police/x
Updated on
1 min read

അബുദാബി: ട്രാഫിക് നിയമലംഘനങ്ങൾക്കുള്ള ശിക്ഷയായി ലൈസൻസിൽ ചുമത്തിയിരിക്കുന്ന ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാൻ അവസരമൊരുക്കി അബുദാബി പൊലീസ്. എട്ട് ബ്ലാക്ക് പോയിന്റുകൾ ഒഴിവാക്കാനും ലൈസൻസ് റദ്ദാക്കിയിട്ടുണ്ടെങ്കിൽ അത് വീണ്ടെടുക്കുവാനുമാണ് അവസരം. ഇതിനായി അബുദാബി പൊലീസ് സംഘടിപ്പിക്കുന്ന ട്രാഫിക് ബോധവത്കരണ ക്ലാസുകളിൽ പണമടച്ചു പങ്കെടുത്താൽ മാത്രം മതി.

Abu Dhabi Police
അഞ്ച് കുട്ടികളുടെയും അച്ഛൻ അയാളല്ല; ജനിതക പരിശോധനാഫലം നെഗറ്റിവ്; ബഹ്‌റൈൻ ശരിയത് കോടതി വിധി ഇങ്ങനെ

സർക്കാർ സംഘടിപ്പിക്കുന്ന രാജ്യാന്തര ഹണ്ടിങ് ആൻഡ് ഇക്വെസ്ട്രീൻ എക്‌സിബിഷനിലാണ് (അഡിഹെക്‌സ്) നിയമലംഘകർക്കായി പ്രത്യേക ക്ലാസുകൾ ഒരുക്കുന്നത്. എക്‌സിബിഷൻ നടക്കുന്ന സ്ഥലത്തെ ഹാൾ നമ്പർ 12ലാണ് ക്ലാസുകൾ സംഘടിപ്പിക്കുക. 8 മുതൽ 23 ബ്ലാക്ക് പോയിന്റുകൾ വരെ ഉള്ളവർക്ക് 800 ദിർഹം അടച്ചു ക്ലാസ്സിൽ പങ്കെടുത്താൽ 8 പോയിന്റുകൾ ലൈസൻസിൽ നിന്ന് ഒഴിവാക്കി നൽകും.

Abu Dhabi Police
കുറോമി വേണ്ട, ലബുബു കുഴപ്പക്കാരനല്ല; ഒമാനിൽ പാവകൾ പിടിച്ചെടുത്തു

24 ബ്ലാക്ക് പോയിന്റുകൾ ഉള്ള ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കിയിട്ടുണ്ടാകും. അത് തിരിച്ചു ലഭിക്കാൻ 2400 ദിർഹം നൽകി ക്ലാസുകളിൽ പങ്കെടുക്കണം. ക്ലാസ് കഴിഞ്ഞാൽ ലൈസൻസ് തിരിച്ചു നൽകുമെന്നും അബുദാബി പൊലീസ് അറിയിച്ചു. നേരത്തെ ഈ മാസം (ഓഗസ്റ്റ്) 25ന് അപകടരഹിതമായി വാഹനമോടിക്കുക ആണെങ്കിൽ ലൈസൻസിൽ നിലവിലുള്ള ബ്ലാക്ക് പോയിന്റുകളിൽ നാലെണ്ണം കുറയ്ക്കുമെന്ന് യു എ ഇ ആഭ്യന്തര മന്ത്രാലയം അറിയിച്ചിരുന്നു. വേനൽ അവധിക്കു ശേഷം സ്കൂളുകൾ തുറക്കുന്നതിന്റെ ഭാഗമായി ആയിരുന്നു ഈ നടപടി.  ആ പദ്ധതി വൻ വിജയമായി മാറിയെന്നാണ് റിപ്പോർട്ടുകൾ.

Summary

Gulf news: Abu Dhabi Police to Provide Traffic Black Points Reduction Service at ADIHEX 2025.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com