ബഹ്‌റൈൻ: ക്രിമിനൽ നിയമത്തിൽ ഭേദഗതി വരുത്തി ബഹ്‌റൈൻ. ഇനി മുതൽ അശ്രദ്ധ കാരണം സംഭവിക്കുന്ന മരണങ്ങൾക്കും പരിക്കുകൾക്കും കടുത്ത ശിക്ഷയാകും കുറ്റക്കാർക്ക് ലഭിക്കുക. നേരത്തെ നിയമഭേദഗതിയ്ക്ക് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. തുടർന്ന് പ്രധാനമന്ത്രിയുടെ നിർദേശം പരിഗണിച്ചാണ് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ ഉത്തരവ് പുറപ്പെടുവിച്ചത്.
പുതിയ നിയമപ്രകാരം ഒരാളുടെ അശ്രദ്ധ കാരണം മറ്റൊരാൾ മരിച്ചാൽ തടവോ പിഴയോ ശിക്ഷയായി ലഭിക്കും. രണ്ട് മുതൽ അഞ്ച് വർഷം വരെ തടവോ 2,000 മുതൽ 6,000 ദിനാർ വരെ പിഴയോ ആയിരിക്കും ശിക്ഷ. അശ്രദ്ധ കാരണം ഒന്നിലധികം മരണങ്ങൾ സംഭവിച്ചാൽ തടവ് ഏഴ് വർഷം വരെയും പിഴയും 10,000 ദിനാർ വരെയും ശിക്ഷ ലഭിക്കും. ഗുരുതരമായ കുറ്റകൃത്യങ്ങൾ ആണെങ്കിൽ ശിക്ഷ ഇനിയും കൂടും.
അശ്രദ്ധമൂലം ഒരാൾക്ക് ശാരീരികമായ പരിക്കുകൾ സംഭവിച്ചാൽ ഒരു വർഷം വരെ തടവോ 200 ദിനാർ വരെ പിഴയോ ശിക്ഷ ലഭിക്കും. അപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാതിരിക്കുക, തൊഴിൽപരമായ അശ്രദ്ധ, ലഹരി ഉപയോഗിച്ച് സൃഷ്ട്ടിക്കുന്ന അപകടം തുടങ്ങിയവയ്ക്ക് നൽകുന്ന ശിക്ഷ കൂടുതൽ കർശനമാക്കും. പുതിയ നിയമം ഉടൻ പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ വ്യക്തമാക്കി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates