ബുർജ് ഖലീഫ ഇത്തവണയും ത്രിവർണ്ണമണിയും; എംബസിയിലും ചടങ്ങുകൾ, സ്വാതന്ത്ര്യ ദിനമാഘോഷിക്കാൻ ഒരുങ്ങി പ്രവാസികൾ

സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്
 Burj Khalifa  indian flag
Burj Khalifa to shine in tricolour for Indian Independence Dayspecial arrangment
Updated on
1 min read

ദുബൈ:  ഇന്ത്യൻ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി ദുബൈ ബുർജ് ഖലീഫ കെട്ടിടം ഇത്തവണയും ത്രിവർണ്ണമണിയും. ഓഗസ്റ്റ് 15ന് യു എ ഇ സമയം രാത്രി 7.50നായിരിക്കും ബുർജ് ഖലീഫ ഇന്ത്യൻ പതാകയുടെ നിറമണിയുക. ഇന്ത്യൻ എംബസി,സന്നദ്ധ സംഘടനകൾ എന്നിവയുടെ നേതൃത്വത്തിലും വിവിധ പരിപാടികൾ സംഘടിപ്പിക്കും.

 Burj Khalifa  indian flag
'അവൻ എന്റെ മകൻ അല്ലെങ്കിലും ഞാൻ കരൾ പകുത്ത് നൽകും'; നാലു വയസുകാരന്‍ ഇനി ജീവിക്കും; യുഎഇയിൽ നിന്ന് ഒരു സ്നേഹത്തിന്റെ കഥ

യു എ ഇയിൽ തുടരുന്ന കനത്ത ചൂട് പരിഗണിച്ച് എംബസി ഉൾപ്പടെയുള്ള ഇന്ത്യയുടെ ഔദ്യോഗിക സ്ഥാപനങ്ങളിൽ പതാക ഉയർത്തൽ ചടങ്ങ് നേരത്തെയാക്കിയിട്ടുണ്ട്. ദുബൈ ഇന്ത്യൻ കോൺസുലേറ്റിൽ രാവിലെ 6.30ന് പതാക ഉയർത്തും. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ രാവിലെ 7.15നായിരിക്കും പതാക ഉയർത്തൽ. സ്വാതന്ത്യ ദിനാഘോഷങ്ങളുടെ ഭാഗമായി സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ രക്തദാനം ഉൾപ്പെടെയുള്ള വിവിധ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

 Burj Khalifa  indian flag
'മാളത്തൺ' ഓട്ടത്തിൽ പങ്കെടുക്കാനെത്തി; സെൽഫി എടുക്കാനും തൊട്ട് നോക്കാനും ചുറ്റും ആളുകൾ; ദുബൈയിലെ താരം ഇപ്പോൾ ഈ റോബോട്ട് ആണ് (വിഡിയോ)

ഇന്ത്യൻ സ്വാതന്ത്ര്യദിനത്തിൽ ഇതിനു മുൻപും ബുർജ് ഖലീഫയിൽ ഇന്ത്യൻ പതാക പ്രദർശിപ്പിച്ചിരുന്നു. ഇത്തവണയും ബുർജ് ഖലീഫ ത്രിവർണമണിയുന്നതിന് സാക്ഷികളാകാൻ സ്വാതന്ത്ര്യദിനത്തിൽ ആയിരക്കണക്കിനാളുകൾ ഒത്തുകൂടും എന്നാണ് അധികൃതർ വിലയിരുത്തുന്നത്.

Summary

Gulf news: Burj Khalifa to shine in tricolour for Indian Independence Day.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com